നിയമസഭ തെരഞ്ഞടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക അടുത്ത മാസം 12ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് ചൂടിലാണ് മുന്നണികളെല്ലാം. സംസ്ഥാനത്ത് ഏകദേശം ഇരുപതോളം നിയമസഭാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെ തീരുമാനിച്ച് കഴിഞ്ഞതായി സൂചന. മുന്നണിക്ക് കൂടുതല്‍ വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിലാണ് ആദ്യഘട്ട കൂടിയാലോചനകളും തീരുമാനങ്ങളും. 20 ലധികം ‘എ പ്ളസ്’ മണ്ഡലങ്ങളുണ്ടെന്ന നിഗമനത്തിലാണ് മുന്നണി.
അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ.ശ്രീധരന്‍ തൃപ്പൂണിത്തുറയില്‍ മത്സരിക്കുമെന്നാണ് സൂചനകള്‍. തട്ടകം സ്വന്തം നാട്ടിൽ തന്നെ ആയാൽ നല്ലത് എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. പൊന്നാനി ആയിരുന്നു ഇ. ശ്രീധരന്റെ ഫസ്റ്റ് ചോയ്സ്. പക്ഷേ, പാര്‍ട്ടിക്ക് അദ്ദേഹത്തെ പാലക്കാട്ട് മത്സരിപ്പിക്കാനായിരുന്നു താത്പര്യം. നേതൃത്വത്തിൻ്റെ പുതിയ താൽപ്പര്യപ്രകാരം അദ്ദേഹത്തെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. എന്നിരുന്നാലും ശ്രീധരൻ്റെ ഇമേജ് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.
Also Read:മോദിക്ക് പിന്തുണയുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ, ഗുലാം നബിയെ പിന്തുണച്ച് കെ വി തോമസ്
കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിച്ചേക്കും. കഴിഞ്ഞ തവണ അദ്ദേഹം ഇവിടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ നിന്നോ തൃശൂരില്‍ നിന്നോ മത്സരിച്ചേക്കും. ബി.ജെ.പിയില്‍ ഇതുവരെ ഔപചാരികമായി ചേര്‍ന്നിട്ടില്ലാത്ത മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറും സ്ഥാനാർത്ഥി പരിഗണനാ പട്ടികയിലുണ്ട്. അദ്ദേഹത്തെ വര്‍ക്കലയില്‍ നിർത്താനാണ് സാധ്യത. ബി.ജെ.പിയില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിലൊരാളായ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു വേണ്ടി വിവിധ ജില്ലാക്കമ്മറ്റികൾ മുറവിളി കൂട്ടുന്നുണ്ട്.
അതേസമയം, അടുത്തമാസം 10 ന് മുൻപായി സ്ഥാനാർത്ഥി പട്ടികയുടെ കരട് രൂപം കേന്ദ്രപാർലമെന്ററി ബോർഡിന് കൈമാറുമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച ഏതാനും മണ്ഡലങ്ങൾ കൂടി ഇത്തവണ ബിജെപി ഏറ്റെടുക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Post Your Comments