
മറ്റൊരു വിവാഹം കഴിക്കുന്നതിനെതിര് നിന്ന കാമുകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ പെൺകുട്ടി അറസ്റ്റിൽ. മഹാരാഷ്ട്ര മഹാപുര്‍ സ്വദേശിയായ ഇരുപതുകാരിയാണ് അറസ്റ്റിലായത്. വാടകക്കൊലയാളിയും പിടിയിലായി. കഴിഞ്ഞ ഫെബ്രുവരി 25നാണ് ചന്ദു മഹാപുര്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. ഇയാൾ വിവാഹിതനായിരുന്നു. അവിവാഹിതയായ യുവതിക്ക് വിവാഹാലോചന വന്നതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടായത്.
Also Read:കുവൈറ്റില്‍ 962 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
വിവാഹക്കാര്യം പറഞ്ഞപ്പോൾ യുവാവ് എതിർപ്പ് പ്രകടിപ്പിച്ചു. ഇതോടെ, യുവതി കാമുകന്റെ സുഹൃത്തും ബന്ധുവും കൂടിയായ വാടകക്കൊലയാളിയായ ഗുജ്ജാറിനെ സമീപിക്കുകയായിരുന്നു. ഒന്നരലക്ഷം രൂപയും കൃത്യം നടത്തിക്കഴിഞ്ഞാല്‍ താനുമായുള്ള ലൈംഗികബന്ധവും ആയിരുന്നു യുവതി വാഗ്ദാനം ചെയ്തത്.
തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്തായിരുന്നു കൊലപാതകം. തുടര്‍ന്ന് 200 അടിയോളം ദൂരം മൃതദേഹം വലിച്ചിഴച്ചു കൊണ്ടു പോയി സമീപത്തുള്ള ഒരു പ്രദേശത്ത് ഉപേക്ഷിച്ചു. സംഭവദിവസം ഇരുവരേയും ഒരുമിച്ച് കണ്ടവരുണ്ടായിരുന്നു. ഇതാണ് ഇവരെ കുടുക്കിയത്. അന്വേഷണത്തിനൊടുവിൽ കൃത്യം ചെയ്തത് ഗുജ്ജാർ ആണെന്നും യുവതിയുടെ ആയിരുന്നു മാസ്റ്റർ പ്ലാനെന്നും പൊലീസ് മനസിലാക്കി. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments