COVID 19Latest NewsNewsIndia

സ്‌കൂളുകളും കോളജുകളും മാര്‍ച്ച്‌ 14വരെ അടച്ചിടുന്നു; വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍

പൂനെയില്‍ മാത്രമായി ഇതുവരെ 5,24,76 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

പൂനെ: ആയിരത്തിൽ അധികം രോഗികൾ ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ പൂനെ ജില്ലാ ഭരണകൂടം. രാത്രി കര്‍ഫ്യൂ മാര്‍ച്ച്‌ 14വരെ നീട്ടി. രാത്രി 11 മണി മുതല്‍ രാവിലെ ആറ് മണിവരെ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നതിനും വിലക്ക് ഉണ്ട്. അവശ്യസര്‍വീസുകള്‍ക്ക് മാത്രമേ രാത്രി സഞ്ചാരത്തിന് അനുമതിയുള്ളു. മാര്‍ച്ച്‌ 14വരെ പൂന ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചതായി സിറ്റി മേയര്‍ അറിയിച്ചു.

നേരത്തെ നവംബറില്‍ സ്‌കൂളുകള്‍ തുറന്നിരുന്നെങ്കിലും കോവിഡ് വ്യാപത്തോടെ അടച്ചിടുകയായിരുന്നു. പിന്നീട് ജനുവരിയിൽ ഗ്രാമീണമേഖലയില്‍ സ്‌കൂളുകള്‍ തുറന്നു തുടങ്ങി. എന്നാൽ എണ്ണായിരത്തോളം കോവിദഃ കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. അതിനാൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് ജില്ലാ ഭരണകൂടം.

read also:ഒന്നരലക്ഷം രൂപയും സെ്ക്‌സും; കാമുകനെ കൊല്ലാന്‍ വാടകക്കൊലയാളിയ്ക്ക് യുവതിയുടെ വാഗ്ദാനം

പൂനെയില്‍ മാത്രമായി ഇതുവരെ 5,24,76 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി 1,765 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 11,742 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button