നാഗ്പുര്‍: വിവാഹത്തെ എതിർത്ത കാമുകനെ കൊല്ലാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി ഇരുപതുകാരി. മഹാരാഷ്ട്ര മഹാപുര്‍ സ്വദേശിനിയാണ് കാമുകനെ കൊല്ലാൻ സുഹൃത്തും ബന്ധുവുമായ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയത്. വിവാഹിതനായ ചന്ദുവുമായി യുവതി പ്രണയത്തിൽ ആയിരുന്നു. യുവതി മറ്റൊരു വിവാഹം കഴിക്കുന്നതിന് കാമുകന്‍ എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 25നാണ് കാമുകന്‍ ചന്ദു കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും അകന്ന ബന്ധുവുമായ ഭരത് ഗുജ്ജാര്‍ എന്നയാളുടെ സഹായത്തോടെയാണ് യുവതി കൃത്യം നടപ്പാക്കിയത്. കാമുകനെ കൊലപ്പെടുത്തുന്നതിനായി ഒന്നര ലക്ഷം രൂപയും ലൈംഗിക ബന്ധവുമായിരുന്നു യുവതിയുടെ വാഗ്ദാനം.
read also:‘ഇതിനേക്കാൾ വലിയ ശത്രുവിനെ നമ്മൾ തോൽപ്പിച്ചിട്ടുണ്ട്’ ; മോദിയെ ഉന്നമിട്ട് രാഹുൽ ഗാന്ധി
പൊലീസ് പറയുന്നത് ഇങ്ങനെ… കൊല്ലപ്പെട്ട ചന്ദുവും ഗുജ്ജാറും തമ്മില്‍ പണത്തിന്റെ പേരില്‍ നേരത്തെ തന്നെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കൃത്യം നടന്ന ദിവസം ചന്ദുവിനെ കാണാനെത്തിയ ഗുജ്ജാര്‍, മദ്യപിക്കാനെന്ന പേരില്‍ ഇയാളെ കൂട്ടിക്കൊണ്ടു പോയ ശേഷമാണ് കൊലപ്പെടുത്തിയത്. തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്തായിരുന്നു കൊലപാതകം.
തുടര്‍ന്ന് 200 അടിയോളം ദൂരം മൃതദേഹം വലിച്ചിഴച്ചു കൊണ്ടു പോയി ഉപേക്ഷിച്ചു. സംഭവദിവസം ഇരുവരും ബൈക്കില്‍ ഒരുമിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗുജ്ജാറിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ കൊലപാതകം ആസൂത്രണം ചെയ്ത കുറ്റത്തിന് യുവതിയെയും അവരുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു.
Post Your Comments