ജർമനി: കോവിഡ് 19 വൈറസ് മനുഷ്യശരീരത്തിൽ ശ്വാസകോശത്തെ മാത്രമല്ല, ഹൃദയത്തെയും തലച്ചോറിനെയും വരെ ബാധിക്കുമെന്ന് കണ്ടെത്തൽ. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് രോഗത്തിന്റെ തീവ്രത വ്യക്തമായത്.
ഒരു മനുഷ്യ ശരീരത്തിൽ കൊവിഡ് 19 ബാധിച്ചാൽ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ, വൈറസ് ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുമെന്നും ദീര്‍ഘക്കാലം അവയ്ക്ക് അവിടെ നിലനില്‍ക്കാന്‍ കഴിയുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ജേണല്‍ നേച്ചറിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൊവിഡിൽ നിന്ന് മുക്തരായ 78 ശതമാനം രോഗികളിലും അവരുടെ ഹൃദയത്തിന് കാര്യമായ വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മുൻപ് ഒരു ജര്‍മന്‍ പഠനം സൂചിപ്പിച്ചിരുന്നു. രോഗം ഭേദമായ നൂറില്‍ 76 പേരുടെയും ഹൃദയത്തിന് ഒരു ഹൃദയാഘാതം ഉണ്ടായതുപോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments