Latest NewsKeralaNewsIndia

മോദി ആരുമല്ല, നാഗ്പൂരിലേക്ക് തിരിച്ചയയ്ക്കും; രാഹുൽ ഗാന്ധിയുടെ മോഹമിതൊക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാഗ്പൂരിലേക്ക് തന്നെ തിരിച്ചയയ്ക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിരുനെൽവേലി സെന്റ്. സേവ്യർ കോളജിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ. സംവാദത്തിനിടെ രാഹുൽ നരേന്ദ്രമോദിയെ ബ്രിട്ടീഷ് സാമ്രാജ്യവുമായി താരതമ്യപ്പെടുത്തിയിരുന്നു. ഇതുകേട്ട ഒരു വിദ്യാർത്ഥി ബ്രിട്ടീഷ് സാമ്രാജ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ മോദി ആരാണ് എന്ന് ചോദിച്ചു. ആരുമല്ല എന്നായിരുന്നു രാഹുലിന്റെ മറുപടി.

Also Read:കേരളം ആർക്കൊപ്പം? പിണറായി വിജയൻ വീണ്ടും വരുമോ ? ഐ.എ.എന്‍.എസ്-സിവോട്ടര്‍ സര്‍വേയുടെ പ്രവചനം ഇങ്ങനെ

‘എതിരാളികളെ ഇല്ലാതാക്കുന്ന ഭയങ്കരനായ ശത്രുവാണ് മോദി. ശക്തനായ ശത്രുവിനോടാണ് പോരാട്ടം. പണാധിപത്യം പുലർത്തുന്ന ശത്രുവാണദ്ദേഹം. ഈ പോരാട്ടത്തിൽ നമ്മൾ ജയിക്കും. മോദിയെ നാഗ്പൂരിലേക്ക് തിരിച്ചയയ്ക്കും’.- രാഹുൽ ഗാന്ധി വിദ്യാർത്ഥികളോടായി പറഞ്ഞു.

നേരത്തേ, വനിതാ സംവരണത്തെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ അഭിപ്രായ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. ‘സ്ത്രീ സംവരണത്തെ അനുകൂലിക്കുന്നു, സമൂഹത്തിലെ ഓരോ മേഖലയിലും കൂടുതല്‍ അവസരങ്ങള്‍ നല്‍കി അവരെ മുന്‍ നിരയില്‍ കൊണ്ടു വരണം’. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥികളോടും അഭിഭാഷകരോടും നടത്തിയ ചര്‍ച്ചയിലായിരുന്നു രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button