കോട്ടയം : പി.സി ജോര്‍ജിന് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും, തനിക്കെതിരായ ആരോപണങ്ങളില്‍ പരിഭവമില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുന്നണി പ്രവേശനത്തില്‍ തീരുമാനം എടുക്കേണ്ടത് യുഡിഎഫാണ്. ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
യുഡിഎഫില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ച തനിക്കെതിരെ ഉമ്മന്‍ ചാണ്ടി പാര വെച്ചെന്നാണ് കഴിഞ്ഞ ദിവസം ജോര്‍ജ് വ്യക്തമാക്കിയത്. പാരയുടെ രാജാവാണ് ഉമ്മന്‍ ചാണ്ടിയെന്നും കെ.കരുണാകരനെയും എ.കെ ആന്റണിയെയും പാര വെച്ച് താഴെയിറക്കിയ ഉമ്മന്‍ ചാണ്ടിക്ക്, ഇപ്പോള്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമോ എന്ന ഭയമാണെന്നുമാണ് ജോര്‍ജ് പറഞ്ഞത്.
Post Your Comments