കമ്മ്യൂണിസമെന്ന കുപ്പത്തൊട്ടിയിൽ നിന്നും ഒരു മോചനമാണ് കേരളം ആഗ്രഹിക്കുന്നതെന്ന് ബിജെപി നേതാവ് എസ് സുരേഷ്. കേരളത്തെ കുപ്പത്തൊട്ടിയാക്കി മാറ്റുകയാണ് കമ്മ്യൂണിസം ചെയ്യുന്നതെന്ന് അടുത്തിടെ ഒരു ചാനൽ ചർച്ചയിൽ സുരേഷ് വ്യക്തമാക്കി. 35 വർഷമായി ബംഗാളിനെ മുഴുവൻ കുപ്പത്തൊട്ടിയാക്കി വെച്ചുവെന്നും 25 വർഷം ത്രിപുരയിലെ ആദിവാസി സമൂഹത്തെ മുഴുവൻ കുപ്പത്തൊട്ടിയിലിട്ടുവെന്നും അദ്ദേഹം ചർച്ചയിൽ ആരോപിച്ചു. എസ് സുരേഷിൻ്റെ നിരീക്ഷണങ്ങൾ ഇങ്ങനെ:
35 വർഷമായി ബംഗാളിനെ മുഴുവൻ കുപ്പത്തൊട്ടിയാക്കി വെച്ചു. 25 വർഷം ത്രിപുരയിലെ ആദിവാസി സമൂഹത്തെ മുഴുവൻ കുപ്പത്തൊട്ടിയിലിട്ടു. അവിടെ നിന്നും മാണിക്യത്തെ കണ്ടെത്തി ആ നാട്ടിൽ മാറ്റങ്ങൾ വരുത്തിയത് ബിജെപിയാണ്. അതുപോലെ നാളെ കേരളവും തിരിച്ചറിയും. ഇത് കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കിയ കുപ്പത്തൊട്ടിയാണെന്ന് തിരിച്ചറിയും. ഇതിനകത്തുള്ള മാണിക്യത്തെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം. മാണിക്യത്തെ കണ്ടെത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയില്ല. കുപ്പത്തൊട്ടികൾ ഉണ്ടാക്കാൻ മാത്രമേ കമ്മ്യൂണിസത്തിന് കഴിയുകയുള്ളു. അതുകൊണ്ടാണ് ബിജെപി ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ പാർട്ടിയായി അറിയപ്പെടുന്നത് തന്നെ.
Also Read:‘രാജ്യത്തെ ഇന്ധന വില കുറയും‘; പ്രതികരണവുമായി പെട്രോളിയം വകുപ്പ് മന്ത്രി
താത്വികമായി പറഞ്ഞാൽ കമ്മ്യൂണിസത്തിൽ വീണാൽ കുപ്പത്തൊട്ടിയിൽ വീണു എന്നതിന് തുല്യമാണ്. എൻ്റെ പ്രസ്ഥാനത്തിൻ്റെയും വ്യക്തമായ നിലപാട് ആണത്. ലോകത്ത് അനുഭവിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റുകാർ തന്നെ ആ കുപ്പത്തൊട്ടിയിൽ നിന്നും മോചിതരായി പുറത്തുവന്ന ചരിത്രമാണ് ബെർലിൻ മതിൽ ഇടിച്ച ചരിത്രമൊക്കെ പറയുന്നത്. കുരുക്ക് മുറുകിയത് കൊണ്ടാണ് സി പി എമ്മിന് ഇപ്പോൾ ഒരു സംസ്ഥാന സെക്രട്ടറി ഇല്ലാതെ കിടക്കുന്നത്. അദ്ദേഹം വീട്ടിൽ ചെന്നിരിക്കുന്നത് കുരുക്ക് മുറുകിയത് കൊണ്ടാണ്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ വീട് മയക്കുമരുന്ന് കേസിൽ റെയ്ഡ് ചെയ്യേണ്ടി വന്നത് കുരുക്ക് മുറുകിയത് കൊണ്ടാണ്. സെക്രട്ടറിയുടെ മകൻ കഴിഞ്ഞ മൂന്നരമാസമായ അഗ്രഹാര ജയിലിൽ കഴിയുന്നത് കുരുക്ക് മുറുകിയത് കൊണ്ടാണ്. പിണറായി വിജയൻ്റെ അപരൻ 90 ദിവസം ജയിലിൽ കഴിഞ്ഞതും കുരുക്ക് മുറുകിയത് കൊണ്ടാണ്.- എസ് സുരേഷ് പറഞ്ഞു.
Post Your Comments