കേരളം ആർക്കൊപ്പം? പിണറായി വിജയൻ വീണ്ടും വരുമോ ? ഐ.എ.എന്‍.എസ്-സിവോട്ടര്‍ സര്‍വേയുടെ പ്രവചനം ഇങ്ങനെ

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി കേരള മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപിന് ഒരുങ്ങുകയാണ് കേരളം. അസം, കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ പ്രവചനങ്ങളുമായി സർവേകളും പുറത്തുവന്നു തുടങ്ങി.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിയാണെന്ന് ഐ.എ.എന്‍.എസ്-സിവോട്ടര്‍ സര്‍വേ. 53.08 ശതമാനം ജനങ്ങളാണ് പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയാണെന്ന് പറയുന്നത്. കേരളം, അസം, പശ്ചിമ ബം​ഗാള്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ജനപ്രീതിയില്‍ മുന്നിട്ട് നില്‍ക്കുന്നു.

read also:25.54 കിലോമീറ്റര്‍ റോഡ് 18 മണിക്കൂര്‍കൊണ്ട് പണിത് ദേശീയ പാത അതോറിറ്റി; അഭിനന്ദനം അറിയിച്ച് ഗഡ്കരി

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലിന്റെ പ്രകടനത്തില്‍ അവിടുത്തെ 45.84 ശതമാനം പേര്‍ വളരെയധികം സംതൃപ്തി പ്രകടിപ്പിച്ചു. മമതാ ബാനര്‍ജിയുടെ പ്രകടനത്തില്‍ ബംഗാളിലെ 44.82 ശതമാനം പേരും വളരെയധികം സംതൃപ്തി പ്രകടിപ്പിക്കുന്നതായി സര്‍വേ പറയുന്നു.

Share
Leave a Comment