കഴിഞ്ഞ നിയസമഭാ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും മറക്കാനാകാത്ത അനുഭവവും പാഠവുമാണ് സമ്മാനിച്ചത്. കോൺഗ്രസിന് തോൽവിയുടെ പാഠവും ഇടതുപക്ഷത്തിന് ജയത്തിൻ്റെ രുചിയും സമ്മാനിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ വിജയിച്ചത് ബിജെപിയായിരുന്നു. ചരിത്രം കുറിച്ച് കൊണ്ട് ബിജെപി ഒരു സീറ്റ് സ്വന്തമാക്കി, നേമം.
29 സിറ്റിംഗ് സീറ്റുകളാണ് കോൺഗ്രസിന് നഷ്ടമായത്. ഇടതുതരംഗത്തില്‍ അടിപതറിയ കോൺഗ്രസിനെ വലിച്ച് കീറുന്ന തെരഞ്ഞെടുപ്പ് ഫലം മുന്നണി ഒരുകാലത്തും മറക്കാനിടയുണ്ടാകില്ല. കോൺഗ്രസിന് എട്ടിൻ്റെ പണി കൊടുത്തത് തിരുവനന്തപുരമാണ്. പുതിയ 29 സീറ്റുകളാണ് ഇടത് സ്വന്തമാക്കിയത്. ഒപ്പം, അഞ്ച് സീറ്റ് കൈയ്യീന്നും പോയി. നാലെണ്ണം യു ഡി എഫ് കൊണ്ടുപോയപ്പോൾ ഒരെണ്ണം ബിജെപി പിടിച്ചടക്കി, അതായിരുന്നു നേമം.
ഉപതെരഞ്ഞെടുപ്പുകള്‍ വന്നപ്പോള്‍ കൈയിലിരുന്ന മൂന്ന് സീറ്റുകള്‍ കൂടി യു.ഡി.എഫിന് ബലി നല്‍കേണ്ടിവന്നു, പാലായും കോന്നിയും വട്ടിയൂര്‍ക്കാവും. ഇടതില്‍ നിന്ന് ഒന്ന് തിരിച്ചുകിട്ടി, അരൂര്‍. മൊത്തത്തിൽ കണക്കുകളെടുത്താൽ അമ്പേ തകർന്ന കോൺഗ്രസിനെയാണ് കാണാനാവുക. അന്നത്തെ പരാജയം മാറ്റിക്കുറിക്കാൻ കോൺഗ്രസിനാകുമോ എന്ന ആകാംഷയിലാണ് നേതൃത്വം. ഈ കണക്കിനെ മാറ്റിമറിക്കാന്‍ പോന്ന രാഷ്ട്രീയക്കാറ്റിനായി ഉറ്റുനോക്കുകയാണ് യു ഡി എഫ്.
Post Your Comments