News

എങ്ങനെയെങ്കിലും വോട്ട് പെട്ടി നിറച്ചേ മതിയാകൂ; ശിവ ഭഗവാന്റെ വേഷം കെട്ടി സിപിഎം, ഹിന്ദുത്വം ഉയർത്തിപ്പിടിക്കാൻ ആഹ്വാനം

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ പല തന്ത്രങ്ങൾ പയറ്റുകയാണ് സിപിഎം. വോട്ടുപെട്ടി എങ്ങനെയെങ്കിലും നിറച്ചേ മതിയാകൂ എന്ന ലക്ഷ്യത്തിലൂന്നി പുതിയ പുതിയ പദ്ധതികൾ തയ്യാറാക്കി അത് ആവിഷ്കരിക്കുകയാണ് ബിജെപി. ഇതിനായി ഇക്കുറി സിപിഎം കൂട്ടുപിടിച്ചിരിക്കുന്നത് ശിവഭഗവാനെയാണ്. പ്രചാരണ വേദിയിൽ ശിവ ഭഗവാന്റെ വേഷം കെട്ടിയാണ് സിപിഎം പ്രവർത്തകർ വോട്ടുചോദിച്ചത്. കൊൽക്കത്തയിലാണ് സംഭവം.

Also Read:‘ഷെയിം ഓൺ യൂ’ എന്ന് പറഞ്ഞാൽ ഖേദിക്കരുത്,​ പറഞ്ഞത് പമ്പര വിഡ്ഢിത്തങ്ങൾ,​ നിർമ്മല സീതാരാമന് മറുപടിയുമായി തോമസ് ഐസക്.

കൊൽക്കത്തയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ശിവന്റെ വേഷത്തിൽ സിപിഎം വോട്ട് തേടിയത്. മതേതരത്വം പഭറഞ്ഞ് വർഗീയ പാർട്ടികളുടെ കൂട്ടുകൂടി നടന്ന സിപിഎമ്മിന്റെ തനി സ്വരൂപം ഇവിടുത്തെ ജനങ്ങൾ തിരിച്ചറിഞ്ഞതോടെ വെട്ടിലായത് സിപിഎം ആണ്. സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹിന്ദുത്വം ഉയർത്തിപ്പിടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമമെന്നതും ശ്രദ്ധേയമാണ്.

2015 ൽ കൊൽക്കത്തയിൽ നടന്ന ബീഫ് ഫെസ്റ്റിവലിൽ സിപിഎമ്മിന്റെ പ്രമുഖ നേതാവ് ബികാഷ് രഞ്ജൻ ഭട്ടാചാര്യ പങ്കെടുത്തിരുന്നു. ഇതിന്റെ ഭവിഷ്യത്ത് സിപിഎം തിരിച്ചറിഞ്ഞത് അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിലാണ്. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ വോട്ടുവിഹിതത്തിൽ 15.04 ശതമാനത്തിന്റെ ഇടിവുണ്ടായി. എന്നാൽ ബിജെപിയുടെ വോട്ട് വിഹിതം 15.15 ശതമാനം വർധിക്കുകയും ചെയ്തു. ഇതോടെ അമളി മനസിലാക്കിയ സി പി എം അടവ് മാറ്റി തുടങ്ങിയിരിക്കുകയാണ്.

shortlink

Post Your Comments


Back to top button