കടയ്ക്കൽ ചന്ദ്രൻ എന്ന കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിക്കുന്ന ‘വണ്‍’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിനു പപ്പു ഒരു അഭിമുഖത്തില്‍ നല്‍കിയ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘ഒരു പൊളിറ്റിക്കല്‍ ഡ്രാമ ആണെങ്കിലും ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം നല്‍കുമെന്നാണ് ബിനു പറയുന്നത്. മാസ് എന്നൊരു ഫാക്ടര്‍ ആ സിനിമയിലുണ്ട്. പക്ഷേ ആ സിനിമ അതിലും മേലെ ആണ് നില്‍ക്കുന്നത്’. തിയേറ്ററുകളില്‍ സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇത്തരമൊരു അനുഭവം ലഭിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം അടുത്തിടെ പുറത്തിറങ്ങിയ വണിന്റെ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിമിഷ സജയനെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിക്കുന്ന കടക്കല്‍ ചന്ദ്രനെയാണ് പോസ്റ്ററില്‍ കാണാനായത്. ചിത്രം കാലിക പ്രസക്തമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് സൂചന. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ഇടപെടുന്ന ജനപ്രിയനായ മുഖ്യമന്ത്രിയായി ആയിരിക്കും മെഗാസ്റ്റാര്‍ ചിത്രത്തിൽ എത്തുന്നത്. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Post Your Comments