KeralaLatest NewsNews

നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥി പട്ടിക അടുത്ത മാസം 12ന് ഔദ്യേഗികമായി പ്രഖ്യാപിച്ചേക്കും

ബിജെപി മണ്ഡലം, ജില്ല തല സാധ്യതാ പട്ടിക അടുത്ത വ്യാഴാഴ്ചക്കകം നൽകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം

നിയമസഭ തെരഞ്ഞടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക അടുത്ത മാസം 12ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. അതേസമയം, അടുത്തമാസം 10 ന് മുൻപായി സ്ഥാനാർത്ഥി പട്ടികയുടെ കരട് രൂപം കേന്ദ്രപാർലമെന്ററി ബോർഡിന് കൈമാറുമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച ഏതാനും മണ്ഡലങ്ങൾ കൂടി ഇത്തവണ ബിജെപി ഏറ്റെടുക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ബിജെപി മണ്ഡലം, ജില്ല തല സാധ്യതാ പട്ടിക അടുത്ത വ്യാഴാഴ്ചക്കകം നൽകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. യുഡിഎഫും എൽഡിഎഫും ഈയാഴ്ച പകുതിയോടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും. വിജയ സാധ്യതയുറപ്പിച്ച പതിനഞ്ച് എ പ്ലസ് മണ്ഡലങ്ങളുടെ കാര്യത്തിൽ കൂടുതൽ ധാരണയുണ്ടാക്കാൻ കഴിയുമോയെന്ന കാര്യവും ബിജെപി പരിഗണിക്കുന്നുണ്ട്.

ബിഡിജെഎസിനെ പണ്ടത്തേതു പോലെ കാര്യമായി പരിഗണിക്കേണ്ടെന്നാണ് ധാരണ. അവരിൽ നിന്ന് ഏറ്റെടുക്കുന്ന ഏതാനും സീറ്റുകളിൽ കൂടി ബിജെപി മത്സരിക്കാനും ധാരണയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button