കൊൽക്കത്ത : ബംഗാളില്‍ നേര്‍ക്കുനേര്‍ കൊമ്പുകോർത്ത് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി “ബംഗാളിന് അതിന്റെ മകളെ ആവശ്യമുണ്ട്’ എന്ന പോസ്റ്റര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇതിനെ പരിഹസിച്ച് ‘ബംഗാളിന് വേണ്ടത് മകളെയാണ്,അമ്മായിയെ അല്ല’ എന്നെഴുതിയ പോസ്റ്റര്‍ ബിജെപി ഇറക്കി.
Read Also : പോലീസിന് നേരെ പടക്കമെറിഞ്ഞ് പോക്സോ കേസ് പ്രതി രക്ഷപെട്ടു
മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും അനന്തരവന് അഭിഷേക് ബാനര്‍ജിയെയും പരിഹസിച്ചാണ് ബിജെപി ഇപ്രകാരം എഴുതിയത്. ബംഗാള്‍ ബിജെപിയുടെ ഔദ്യോഗീക ട്വിറ്റര്‍ പേജിലാണ് ഈ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററില്‍ മമതയുടെ ചിത്രത്തിനൊപ്പം രൂപ ഗാംഗുലി, ദേവശ്രീ ചൗധരി, ലോക്കറ്റ് ചാറ്റര്‍ജി തുടങ്ങി ബംഗാളിലെ 9 വനിതാ ബിജെപി നേതാക്കളുടെ ചിത്രവുമുണ്ട്.
Post Your Comments