Latest NewsIndiaNews

മന്‍മോഹന്‍ സിംഗിന് പകരം ചായക്കടക്കാരന്‍ അധികാരത്തിലേറിയാല്‍ ഇങ്ങിനെയിരിക്കും; പ്രാധാനമന്ത്രിയെ അവഹേളിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി അവഹേളിച്ച്‌ കോണ്‍ഗ്രസ് എംപി രവനീത് സിംഗ് ഭിട്ടു. ഇന്ധന വില വര്‍ധനവിനെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ഭിട്ടു മോദിയ്‌ക്കെതിരെ പരാമര്‍ശം ഉന്നയിച്ചത്.

കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിംഗിന് പകരം ചായക്കടക്കാരന്‍ അധികാരത്തിലേറിയാല്‍ ഇങ്ങിനെയെല്ലാം സംഭവിക്കും. 2024 വരെ ഇത് ജനങ്ങള്‍ സഹിക്കണം- ഭിട്ടു പറഞ്ഞു.

കഴിഞ്ഞ ദിവസം ഉപഭോക്തക്കളുടെ ഭാരം കുറയ്ക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ധന നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രവ്‌നീതിന്റെ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button