മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടകവസ്തുകള്‍ നിറച്ച സ്കോര്‍പിയോ. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട സ്കോര്‍പിയോ വാനില്‍ നിന്ന് 20 ജലാറ്റിന്‍ സ്റ്റിക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംശയാസ്പദമായ രീതിയില്‍ വാഹനം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖപ്രതികരിച്ചു. വിവരം അറിഞ്ഞ ഉടന്‍ തന്നെ പൊലീസും ബോംബ് സ്ക്വഡും സ്ഥലത്ത് പരിശോധന നടത്തി.
Post Your Comments