Latest NewsCricketNewsSports

ഇന്ത്യൻ ടീം നായകനിൽ നിന്ന് ഇനിയും ഒരുപാട് പഠിക്കാനുണ്ട് – സൂര്യകുമാര്‍ യാദവ്

വിരാട് കോഹ്‌ലിയുടെ കീഴില്‍ കളിക്കാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നെന്ന് “മുംബൈ ഇന്ത്യന്‍സിൻസ്‌” താരം സൂര്യകുമാര്‍ യാദവ്. കോഹ്‌ലിയില്‍ നിന്നും ഒത്തിരികാര്യങ്ങള്‍ പഠിക്കാന്‍ കാത്തിരിക്കുകയാണെന്നും സൂര്യകുമാര്‍ തുറന്ന് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് സൂര്യകുമാര്‍ യാദവ് തന്‍റെ ആഗ്രഹം വെളിപ്പെടുത്തിയത്.

Read Also: പടക്ക നിർമാണശാലയിലെ സ്‌​ഫോ​ട​നം; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

“ആദ്യം, അഹ്മദാബാദില്‍ എത്തിയതിനു ശേഷം ടീമിനൊപ്പം നല്ല ചില സമയങ്ങള്‍ ചെലവഴിച്ച്‌ ആ അന്തരീക്ഷവുമായി ഇഴുകണമെന്നാണ് ആഗ്രഹം. ഏറെക്കാലമായി വിരാട് കോഹ്‌ലിയ്ക്ക് കീഴില്‍ കളിക്കുന്നത് ഞാന്‍ സ്വപ്നം കണ്ടിരുന്നു. കോഹ്‌ലിയില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനും മികച്ച ഒരു താരമാകാനും ശ്രമിക്കും.

Read Also: കൊവിഡ്-19 വാക്‌സിനേഷനായി കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിങ്ങനെ

ഐപിഎലില്‍ കോഹ്‌ലിക്കെതിരെ കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി ഇത്രയേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടും ഫീല്‍ഡില്‍ അദ്ദേഹം കാണിക്കുന്ന എനര്‍ജി ഒന്നാംതരമാണ്. എല്ലായ്പ്പോഴും ഫീല്‍ഡില്‍ അദ്ദേഹം ഊര്‍ജസ്വലനായി നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ജയിക്കണം എന്ന ആഗ്രഹം അദ്ദേഹത്തില്‍ നിന്ന് പഠിക്കേണ്ടതാണ്.”- ബിസിസിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button