Latest NewsIndiaNews

പടക്ക നിർമാണശാലയിലെ സ്‌​ഫോ​ട​നം; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

ചെ​ന്നൈ: ശി​വ​കാ​ശി​യി​ല്‍ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടായ സ്‌​ഫോ​ട​ന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് സർക്കാർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചിരിക്കുന്നു. മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്. അപകടത്തിൽ പ​രി​ക്കേ​റ്റ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഒ​രു ല​ക്ഷം വീ​ത​വും ധനസഹായം നൽകുന്നതാണ്.

ശി​വ​കാ​ശി​യി​ലെ കാ​ള​യാ​ര്‍​ കു​റി​ച്ചി​യി​ലു​ള്ള പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം ഉണ്ടായിരിക്കുന്നത്. അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ ദാരുണമായി മ​രി​ക്കുകയുണ്ടായി. നി​ര​വ​ധി പേ​ർ​ക്ക് അപകടത്തിൽ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button