ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ന്യുയോര്‍ക്കില്‍ കത്തിപ്പടരുന്നതായി റിപ്പോർട്ടുകൾ. ജനിതക മാറ്റം സംഭവിച്ച ഈ വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ രക്ഷപെടൽ അസാധ്യമാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ് അതിവേഗം വ്യാപിക്കുന്നതാണെന്ന് പുതിയ റിപ്പോർട്ടുകൾ.
സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ വൈറസുകൾ തന്നെയാണ് ഇപ്പോൾ ന്യുയോർക്കിൽ ഭീതിപടർത്തിയിരിക്കുന്ന എ.1.526 എന്ന ജനിതക മാറ്റം സംഭവിച്ച വൈറസെന്ന് റിപ്പോർട്ട്. എ.1.526 എന്ന ജനിതക മാറ്റം സംഭവിച്ച വൈറസ് നവംബറിലാണ് ആദ്യമായി ന്യുയോര്‍ക്കില്‍ കണ്ടെത്തിയത്. ഫെബ്രുവരി പകുതിയോടെ ഇത് 12% വര്‍ധിച്ചതായി കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും സമാനമായ പഠന റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ, ബി 1.427/ബി. 1. 429 എന്ന വകഭേദമാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഈ ഇനം വൈറസ് ബാധയുണ്ടായാല്‍, മറ്റിനം വൈറസ് ബാധിച്ചാല്‍ ഉണ്ടാകുന്നതിനെക്കാള്‍ ഏറെ വൈറല്‍ ലോഡ് ഉണ്ടാകും എന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മനുഷ്യ ശരീരത്തില്‍, ഒരു നിശ്ചിതവ്യാപ്തം സ്രവത്തില്‍ കാണപ്പെടുന്ന വൈറസിന്റെ അളവിനെയാണ് വൈറല്‍ ലോഡ് എന്നു പറയുന്നത്.
ലക്ഷണങ്ങൾ: വളരെ പെട്ടന്ന് അനുഭവപ്പെടുന്ന ശ്വാസതടസം, കഫക്കെട്ട്, ശരീരത്തെ ബാധിക്കുന്ന ക്ഷീണം.
Post Your Comments