Latest NewsEducationNewsIndia

തമിഴ്‌നാട്ടിൽ ഇക്കുറി ഓൾ പാസ്

11ാംക്ലാസ് വരെ ഇക്കുറി പരീക്ഷയില്ല

ചെന്നൈ : കോവിഡ് സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ 9,10,11 ക്ലാസിലെ കുട്ടികൾക്ക് ഇക്കുറി പരീക്ഷയുണ്ടാകില്ല. എല്ലാ കുട്ടികളും വിജയിച്ചതായി തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു.
2020-21 അക്കാദമിക് വർഷത്തേക്കാണ് ഓൾ പാസ് ബാധകമാവുക. ഈ ക്ലാസുകളിലെ എല്ലാ കുട്ടികളേയും പരീക്ഷ ഇല്ലാതെ അടുത്ത ക്ലാസുകളിലേക്ക് ജയിപ്പിക്കും.

Read Also : വരുന്നു…കേരളത്തിന് എട്ട് മെമു സർവ്വീസുകൾ

കോവിഡിന്റെ അസാധാരണസാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷം മുഴുവൻ സർക്കാർ നേതൃത്വത്തിലുള്ള ടി.വി. ചാനലിലൂടെയായിരുന്നു ക്ലാസ് നടത്തിയിരുന്നത്.
അധ്യാപകരുടേയും വിദ്യാർഥികളുടേയും ബുദ്ധിമുട്ട് പരിഗണിച്ച് സിലബസ്സും കുറച്ചിരുന്നു. 2020 മാർച്ച് 20-നാണ് സംസ്ഥാനത്ത് സ്‌കൂളുകൾ അടച്ചിട്ടത്. തുടർന്ന് ജനുവരിയിൽ 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് മാത്രം ക്ലാസുകൾ പുനരാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button