Latest NewsIndiaNews

പ്രധാനമന്ത്രി ഇന്ന് ചെന്നൈയിൽ, പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും

ഫെബ്രുവരി 27ന് തമിഴ്നാട്ടിലെ പല്ലടം പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിലെത്തും. ഒരാഴ്ചയ്ക്കിടെ നാലാം തവണയാണ് പ്രധാനമന്ത്രി തമിഴ്നാട് സന്ദർശനം നടത്തുന്നത്. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ചെന്നൈയിലെ വൈഎംസി ഗ്രൗണ്ടിൽ വച്ചാണ് പരിപാടി നടത്തുന്നത്. കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി പൊതുപരിപാടിയിൽ സംസാരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ തമിഴ്നാട് സന്ദർശനം.

ഫെബ്രുവരി 27ന് തമിഴ്നാട്ടിലെ പല്ലടം പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. അവിടെ നടന്ന പൊതുയോഗത്തിലും അദ്ദേഹം സംസാരിച്ചു. തുടർന്ന് ഫെബ്രുവരി 28ന് പ്രധാനമന്ത്രി തൂത്തുക്കുടി സന്ദർശിച്ച് 36 പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നു. കൂടാതെ, ഐഎസ്ആർഒയുടെ രണ്ടാമത്തെ ബഹിരാകാശ പോർട്ടലിന് കുലശേഖരൻ പട്ടണത്തിൽ തറക്കല്ലിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ന് നാലാമത്തെ പരിപാടിക്കായി മോദി വീണ്ടും തമിഴ്നാട്ടിൽ എത്തുന്നത്.

Also Read: കുട്ടിയെ തട്ടിക്കൊണ്ടുപോയ ഹസൻ മുമ്പും മറ്റൊരു നാടോടി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button