രാഹുല്‍ ഗാന്ധി കടലില്‍ പോയതും വെള്ളത്തില്‍ ചാടിയതും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമെന്ന് കൊല്ലത്തെ മത്സ്യത്തൊഴിലാളികളെ ഉദ്ധരിച്ച് ദേശാഭിമാനി റിപ്പോര്‍ട്ട്. മുതാക്കര സ്വദേശി ആര്‍ റോബിന്‍, വാടി കല്ലേലില്‍ പുരയിടത്തില്‍ ബിജു സെബാസ്റ്റ്യന്‍ എന്നിവരാണ് രാഹുലിന്റെ നാടകത്തെക്കുറിച്ച് തുറന്നുപറഞ്ഞതായി ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത്. രാഹുല്‍ മികച്ച നടനാണെന്ന് സംഭവത്തിലൂടെ തെളിയിച്ചെന്നും 30,000 നല്‍കി കരാര്‍ ഉറപ്പിച്ച ശേഷമായിരുന്നു നാടകമെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
കരയില്‍ നിന്ന് പോകുമ്പോള്‍ തന്നെ വള്ളത്തില്‍ മീനുണ്ടായിരുന്നു. മീന്‍ കിട്ടാതിരുന്നപ്പോള്‍ കടലില്‍ ചാടിയെന്ന് പറയുന്ന രാഹുല്‍ തൊഴിലാളികളെ കളിയാക്കുകയാണെന്നും ഇവര്‍ ദേശാഭിമാനിയോട് പറഞ്ഞു. രാവിലെ ആറിന് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം വള്ളത്തില്‍ കടലില്‍ പോയി മീന്‍പിടിച്ച് രണ്ടര മണിക്കൂറില്‍ തിരിച്ചെത്തിയത്രെ. കിലോമീറ്ററുകള്‍ കടന്നുവേണം വല ഉറപ്പിക്കാന്‍. കടലിലേക്കുള്ള യാത്രയ്ക്കുമാത്രം വേണം രണ്ടുമണിക്കൂര്‍. പോയിവരാന്‍ കുറഞ്ഞത് നാലുമണിക്കൂറെങ്കിലും എടുക്കുമെന്നാണ് ഒരു മൽസ്യ തൊഴിലാളി പറഞ്ഞത്.
”മുപ്പതിനായിരം രൂപ നല്‍കി കരാര്‍ ഉറപ്പിച്ചായിരുന്നു കടല്‍ നാടകം. കരയില്‍നിന്ന് പോകുമ്പോള്‍ത്തന്നെ വള്ളത്തില്‍ മീനുണ്ടായിരുന്നു. എന്തെങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നെങ്കില്‍ മീന്‍പിടിക്കുന്ന കഷ്ടപ്പാട് നേരില്‍ കാണാന്‍ അദ്ദേഹം തയ്യാറാകണമായിരുന്നു. 9 എംഎം കണ്ണി വലിപ്പമുള്ള ചൂടന്‍ വലയില്‍ മത്സ്യം കയറുമ്പോള്‍ പുറത്തേക്കു പോകാതിരിക്കാനാണ് സാധാരണ തൊഴിലാളികള്‍ വെള്ളത്തിലേക്ക് ചാടുന്നത്.’
read also: പുതുച്ചേരി മുന്‍ മുഖ്യമന്ത്രി സ്വന്തം നേതാവിനോട് പോലും കളവു പറഞ്ഞ നുണയനെന്ന് നരേന്ദ്രമോദി
‘മീന്‍ കിട്ടാതിരുന്നപ്പോള്‍ കടലില്‍ ചാടിയെന്ന് പറയുന്ന രാഹുല്‍ തൊഴിലാളികളെ കളിയാക്കുകയാണ്. തെരഞ്ഞെടുപ്പ് വരും, പോകും. സത്യത്തെ വളച്ചൊടിക്കരുത്. അഞ്ചുവര്‍ഷം കൊണ്ട് സര്‍ക്കാരില്‍ നിന്ന് മത്സ്യത്തൊഴിലാളികളുടെ നന്മയ്ക്കായി കിട്ടാന്‍ ബാക്കി ഒന്നുമില്ല. എന്നിട്ടും എന്തിനാണീ നാടകം.’ ബിജു പറയുന്നു.
Post Your Comments