ചെന്നൈ: സ്വന്തം നേതാവിനോട് പരസ്യമായി നുണ പറഞ്ഞയാളാണ് പുതുച്ചേരി മുന്‍ മുഖ്യമന്ത്രി വി. നാരായണസാമിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണപറച്ചിലില്‍ മുഴുവന്‍ പതക്കങ്ങളും കോണ്‍ഗ്രസിന് തന്നെയാണെന്നും മോദി പരിഹസിച്ചു. വ്യാഴാഴ്ച വിവിധ വികസന പദ്ധതികള്‍ക്ക് ശിലാസ്ഥാപനം നിര്‍വഹിച്ചശേഷം പുതുച്ചേരി ലാസ്പേട്ടയില് സംഘടിപ്പിച്ച പ്രചാരണ പൊതു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മത്സ്യത്തൊഴിലാളികളുമായുള്ള ആശയസംവാദത്തിനിടെ സ്ത്രീ ഉന്നയിച്ച ആക്ഷേപം രാഹുല്‍ ഗാന്ധിയോട് നാരായണസാമി തെറ്റായി വിവര്‍ത്തനംചെയ്തത് ചൂണ്ടിക്കാട്ടിയാണ് മോദി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നാരായണസാമി തയാറായില്ലെന്ന സ്ത്രീയുടെ പരാതിയാണ് നിവാര്‍ ചുഴലിക്കാറ്റിന്റെ സമയത്ത് താന്‍ സന്ദര്‍ശിച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നതായി രാഹുലിനെ പറഞ്ഞ് ധരിപ്പിച്ചത്.
read also: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്‍ സ്ഫോടക വസ്തുശേഖരം പിടികൂടി ,യാത്രക്കാരി കസ്റ്റഡിയിൽ
പുതുച്ചേരി കോണ്‍ഗ്രസ് ഭരണത്തില്‍നിന്ന് മോചിപ്പിക്കപ്പെട്ടതായും വരും നാളുകളില്‍ വികസനത്തിന്റെ കാറ്റ് വീശുമെന്നും മോദി പറഞ്ഞു. ഗുജറാത്തിലും കശ്മീരിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പുതുച്ചേരിയില്‍ നടന്നില്ല. സമസ്ത മേഖലകളിലും പുതുച്ചേരിയെ വളര്‍ച്ചയിലേക്ക് നയിക്കുകയാണ് ബി.ജെ.പി ലക്ഷ്യമെന്നും ഇതിന് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് മുഴുവന്‍ പിന്തുണയും ഉണ്ടാവുമെന്നും മോദി പ്രസ്താവിച്ചു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ അധികാരത്തിലേറും. നാരായണസാമി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറുമായി സഹകരിക്കാതെ ഏറ്റുമുട്ടലിന്റെ പാതയാണ് സ്വീകരിച്ചത്.
Post Your Comments