വടക്കഞ്ചേരി: ഉടുമ്പിനെ കൊന്ന് കെട്ടി തൂക്കിയ സംഭവത്തിൽ പ്രതിക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. ചേരാമംഗലം വാക്കുളം സത്യനെ(49)യാണ് ഒരു വർഷത്തേക്ക് കോടതി ശിക്ഷിച്ചത്. ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ നൽകിയിരിക്കുന്നത്.
2013 നവംബർ 16നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. വടക്കഞ്ചേരി ഫോറസ്റ്റ് സെക്ഷനിൽ വീഴുമല ബീറ്റിൽ ചേരാമംഗലം – കുനിശ്ശേരി റോഡിന് സമീപത്തെ വയലിൽനിന്നാണ് ഉടുമ്പിനെ പിടികൂടിയിരിക്കുന്നത്. കേസിൽ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ പി.എ. അനന്തകൃഷ്ണൻ ഹാജരായി.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്നതാണ് ഉരഗവർഗ ജീവിയായ ഉടുമ്പ്. വേട്ടയാടി കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
Post Your Comments