Latest NewsKeralaNews

എല്ലായിടത്തും കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍ ; ബിജെപിക്ക് ഒരിടത്തും പ്രാമുഖ്യം കിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

യുഡിഎഫ് പറഞ്ഞതിനു ശേഷമാണ് ശബരിമലയുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നത്

തിരുവനന്തപുരം : നേമത്ത് മാത്രമല്ല എല്ലായിടത്തും കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെയായിരിക്കും കോണ്‍ഗ്രസ് നിര്‍ത്തുകയെന്ന് ഉമ്മന്‍ ചാണ്ടി. ബിജെപിക്ക് ഒരിടത്തും പ്രാമുഖ്യം കിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുഡിഎഫ് പറഞ്ഞതിനു ശേഷമാണ് ശബരിമലയുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. രമേശ് ചെന്നിത്തലയും മുല്ലപ്പളളിയും താനുമൊക്കെ പ്രതിയായിട്ടുളള കേസുകള്‍ ഇനിയും കിടക്കുകയാണ്. ഇതൊന്നും പിന്‍വലിക്കാന്‍ ഇതുവരെ അവര്‍ക്ക് തോന്നിയില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞപ്പോഴാണ് പൊടുന്നനെ ഈ നടപടി ഇടതു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഇ.ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിക്ക് നേട്ടമുണ്ടാക്കില്ല. ബിജെപിയെ കേരളത്തില്‍ പിടിച്ചു കെട്ടാന്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് കഴിയുമെന്നതില്‍ യാതൊരു സംശയവും വേണ്ട. അന്ധമായ മാര്‍ക്സിസ്റ്റ് വിരോധമല്ല കോണ്‍ഗ്രസിനെ നയിക്കുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ രാഷ്ട്രീയമായി എതിര്‍ക്കും. അതേസമയം, ബിജെപിയെ ഏറ്റവും ശക്തരായ എതിരാളികളായി കണ്ടു തന്നെയാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button