ഗെയിമിംഗിനും കാർട്ടൂണുകൾ കാണുന്നതിനുമടക്കം കുട്ടികൾക്ക് ഇഷ്ടമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൊന്നാണ് യൂട്യൂബ്. എന്നാൽ, കുട്ടികൾ പലപ്പോഴും മുതിർന്നവർക്കായുള്ള ഉള്ളടക്കങ്ങളിലേക്ക് പോകുകയും ഇത് അവരുടെ സ്വഭാവ രൂപീകരണത്തിലടക്കം സ്വാധീനം ചെലുത്തുകയും ചെയ്യാറുണ്ട്.
ഇതിന് ഒരു ബദൽ മാർഗമെന്നോണമാണ് രക്ഷിതാക്കളുടെ നിയന്ത്രണത്തിലുള്ള ഒരു ഗൂഗിൾ അക്കൗണ്ട് വഴി പ്രധാന യൂട്യൂബ് ആപ്പ് ആസ്വദിക്കാൻ കുട്ടികളെ അനുവദിക്കുന്ന പുതിയ സൗകര്യം. ഇതിൽ രക്ഷിതാക്കൾക്കായി എക്സ്പ്ലോർ, എക്സ്പ്ലോർ മോർ, മോസ്റ്റ് ഓഫ് യൂട്യൂബ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കണ്ടന്റ് സെറ്റിങ്സ് ഉണ്ടാകും. ഇത് പ്രകാരം, കുട്ടികൾ ഏത് തരം ഉള്ളടക്കങ്ങൾ യൂട്യൂബിൽ കാണണം എന്ന് തീരുമാനിക്കാൻ രക്ഷിതാക്കൾക്ക് കഴിയും.
ഇതിനായി
പുതിയ സംവിധാനം അനുസരിച്ച് എക്സ്പ്ലോർ (Explore) ഓപ്ഷൻ തിരഞ്ഞെടുത്താൽ കാണുന്ന ഉള്ളടക്കങ്ങൾ ഒമ്പത് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ളതാണ്. വ്ളോഗുകൾ, ടൂട്ടോറിയലുകൾ, ഗെയിമിങ് വീഡിയോകൾ, പാട്ടുകൾ, വാർത്തകൾ, വിദ്യാഭ്യാസ ഉള്ളടക്കങ്ങൾ മാത്രമാവും ഈ വിഭാഗത്തിൽ കാണാൻ കഴിയുന്നത്.
എക്സ് പ്ലോർ മോർ (Explore More)
എന്ന ഓപ്ഷനിൽ 13 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് അനുയോജ്യമായ വീഡിയോകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്
മോസ്റ്റ് ഓഫ് യൂട്യൂബ് (Most of Youtube) ഓപ്ഷനിൽ യൂട്യൂബിലെ എല്ലാ കാണാൻ കുട്ടികളെ അനുവദിക്കും. എന്നാൽ, 18 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള വീഡിയോകൾ ഉള്ളടക്കങ്ങൾ ഉണ്ടാവുന്നതല്ല.
Post Your Comments