CinemaMollywoodLatest NewsBollywoodNewsEntertainment

ദൃശ്യം 2 ഹിന്ദിയിലേക്ക്: അജയ് ദേവ്ഗൺ, തബു എന്നിവർ പ്രധാന വേഷങ്ങളിൽ

ദൃശ്യം 2 മലയാളത്തിന്റെ വൻ വിജയത്തിന് പിന്നാലെ തെലുങ്ക് റീമേക്കിന്റെ അണിയറ പ്രവർത്തനങ്ങളിലേക്ക് കടന്നിരുന്നു സംവിധായകൻ ജീത്തു ജോസഫും സംഘവും. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വർത്ത.

ദൃശ്യം ഒന്നാം ഭാഗം ഹിന്ദിയിൽ നിർമ്മിച്ച കുമാർ മാങ്ങാത് ആണ് രണ്ടാം ഭാഗത്തിന്റെ റൈറ്റ്സ് നേടിയിരിക്കുന്നത്. ആദ്യ ഭാഗത്തിൽ നായകനായി അഭിനയിച്ച അജയ് ദേവ്ഗൺ ആണ് രണ്ടാം ഭാഗത്തിലും നായകനാകുന്നത്. നടി തബുവും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ താരനിർണയം പൂർത്തിയായിട്ടില്ല.

ദൃശ്യം സെക്കൻഡ് പ്രേക്ഷകരിലെത്തിയതിന് പിന്നാലെ തെലുങ്ക് പതിപ്പിന്റെ പ്രഖ്യാപനവും നടന്നിരുന്നു. മോഹൻലാലിൻറെ വേഷത്തിൽ വെങ്കിടേഷാണ് അഭിനയിക്കുന്നത്. തെലുങ്ക് ദൃശ്യം 2 ന്റെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button