തിരുവനന്തപുരം : വയനാട് എം.പി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോട് രാഹുല്‍ കാണിക്കുന്ന താത്പര്യത്തിന് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Read Also : ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ
രാഹുല്‍ കേരളത്തില്‍ നടത്തിയത് അസാധാരണ ഇടപെടലാണ്. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ അവഗണിക്കുന്ന രാഹുല്‍ കേരളത്തില്‍ വന്നാണ് കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നത്.രാഹുലിന്റ ഈവിശാല മനസ്‌കത പ്രശംസനീയമാണെന്നും പിണറായി വിജയന്‍ പരിഹസിച്ചു.
രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് കർഷകർക്ക് വേണ്ടി ട്രാക്ടർ ഓടിക്കുന്നു. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി കടലിൽ നീന്തുന്നു. രാഹുലിൻെറ മണ്ഡലത്തിൽ ഉൾപ്പെടുന്ന വയനാട് ജില്ലയിലെ കർഷകർക്ക് എന്താണ് സംഭവിച്ചത് എന്നെങ്കിലും രാഹുൽ തിരക്കണം -മുഖ്യമന്ത്രി പറഞ്ഞു.
കാര്‍ഷിക പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസ് സര്‍ക്കാര്‍ 90കളില്‍ നടപ്പാക്കിയ ഉദാരവത്കര നയങ്ങളാണ്. കര്‍ഷകരുട രക്തം കോണ്‍ഗ്രസിന്റെ കൈയില്‍ പറ്റിയിരിക്കുന്നു, ഇതിന് കര്‍ഷകരോട് രാഹുല്‍ നിരുപാധികം മാപ്പ് പറയണമെന്ന് പിണറായി ആവശ്യപ്പെട്ടു. .
രാഹുലിനും യോഗിക്കും സിപിഎമ്മിന് എതിരെ ഒരേ വികാരമാണ് ഉള്ളത് അതില്‍ അവര്‍ ഐക്യപ്പെടുന്നു. ഇവരുടെ സര്‍ട്ടിഫിക്കറ്റ് ലക്ഷ്യം ഇട്ടല്ല കേരളം മന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments