സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദ്ദേശം നൽകി കേന്ദ്രസര്‍ക്കാർ. സമൂഹമാധ്യമങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമപ്രകാരം ചട്ടങ്ങള്‍ നടപ്പാക്കണം. വ്യക്തികളുടെ പരാതികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ പരിഹാരം കാണണം. പരിഹാര സെല്‍ രൂപീകരിക്കണം, ഇന്ത്യയിലും ഓഫിസറെ നിയമിക്കണം.
Read Also: 17 പേരുടെ മരണത്തിനിടയാക്കിയ അപകടം; ഡ്രൈവര്‍ക്ക് ശിക്ഷാ ഇളവ്
സ്ത്രീകളെ അധിക്ഷേപിക്കുന്ന ഉള്ളടക്കം 24 മണിക്കൂറിനകം നീക്കണം. ചട്ടങ്ങള്‍ ലംഘിച്ച സന്ദേശം ആദ്യം പോസ്റ്റ് ചെയ്തതാരെന്ന് കണ്ടെത്തണം. ആദ്യസന്ദേശം വിദേശത്തു നിന്നെങ്കില്‍ ഇന്ത്യയില്‍ ആദ്യം പോസ്റ്റ് ചെയ്തതാരെന്നും അറിയണം തുടങ്ങിയ നിർദ്ദേശങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ മൂന്നുമാസം സാവകാശവും സർക്കാർ അനുവദിച്ചിട്ടുണ്ട്.
Post Your Comments