Latest NewsElection NewsKeralaNewsNews Story

സി.പി.എമ്മിനു മലബാർ സംസ്ഥാനം വേണോ : കെ. സുരേന്ദ്രൻ

മതതീവ്രാദികൾക്ക് അഴിഞ്ഞാടാൻ തണൽ വിരിച്ചുകൊടുത്തതിന്റെ ഫലമാണ് ഈ വാദമെന്നും സുരേന്ദ്രൻ

കോഴിക്കോട് : മലബാർസംസ്ഥാനം രൂപവല്ക്കരിച്ച് ഭരണയന്ത്രം തിരിക്കാൻ ചില മതമൗലികവാദികൾ കൊണ്ടുപിടിച്ച ശ്രമം നടത്തിവരികയണെന്നും സി.പി.എമ്മിന്റെ നയം ഇക്കാര്യത്തിലറിഞ്ഞാൽ കൊള്ളാമെന്നും ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. തിരുവിതാംകൂർ പണ്ടു പ്രത്യേകരാജ്യമാക്കി മാറ്റാൻ നോക്കിയപ്പോൾ അന്ന് രാജ്യസ്‌നേഹികൾ ചെറുത്തു തോല്പിച്ചത് ചരിത്രത്തിലുണ്ട്.

മലബാറിനെ കേരളത്തിൽ നിന്നും വേർപെടുത്താൻ ചിലർക്ക് വർഗ്ഗീയ അജണ്ടയൊക്കെയുണ്ടാകും. മതതീവ്രാദികൾക്ക് അഴിഞ്ഞാടാൻ തണൽ വിരിച്ചുകൊടുത്തതിന്റെ ഫലമാണ് ഈ വാദം. യു.ഡി.എഫിലെ ഒരു ഘടകകക്ഷിക്ക് ഇതൊക്കെ നടന്നുകാണണമെന്ന സ്വപ്‌നമൊക്കെയുണ്ട്. അത് പക്ഷെ സ്വന്തമായങ്ങ് ഭരിക്കാമെന്ന വ്യാമോഹം കൊണ്ടുമാത്രമാണ്. കോൺഗ്രസിന് ഇക്കാര്യത്തിലുള്ള അഭിപ്രായമറിഞ്ഞാൽ കൊളളാമെന്നുണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാമെന്നാണ് ഇരുമുന്നണികളുടേയും മനസ്സിലിരിപ്പ്. മത ന്യൂനപക്ഷ ധ്രുവീകരണത്തോടെ ഭരണത്തിലിരിക്കാമെന്നാണ് ഇരുമുന്നണികളും കരുതുന്നത്. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.

REad Also :  മുസ്ലീംലീഗ് വന്നാലും എൻ.ഡി.എ സ്വാഗതം ചെയ്യും – ശോഭാ സുരേന്ദ്രൻ

സംസ്ഥാനത്ത് മതതീവ്രവാദികളുടെ അഴിഞ്ഞാട്ടത്തിന് മൗനാനുവാദം നല്കിയ സർക്കാരാണ് പിണറായിയുടേത്. ചോളാരിയിൽ 1921-ലെ മാപ്പിളലഹളയുടെ ദൃശ്യങ്ങൾ
പുനരാവിഷ്‌ക്കരിച്ചുള്ള പ്രകടനം നടത്തുകയും വിവാദപ്രസ്താവനകൾ നടത്തുകയും ചെയ്തു. എന്നാൽ പ്രകടനം സംഘടിപ്പിച്ച നേതാക്കൾക്കെതിരേയോ പ്രസ്താവന നടത്തിയവർക്കെതിരേയോ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.

യു.ഡിഎഫിലെ നയപരമായ തീരുമാനങ്ങൾ ജമാഅത്തെ ഇസ്ലാമി സ്വീകരിക്കുന്നതിലേക്കെത്തിയിരിക്കുകയാണ് പോപ്പുലർ ഫ്രണ്ടിനെ കൂട്ടുപിടിച്ചാണ് എൽ.ഡി.എഫിന്റെ പോക്ക്. എൽ.ഡി.എഫ് മുന്നണിയിലെ വല്യേട്ടനായി മാറുന്ന സ്വപ്‌നം കാണുകയാണ് പോപ്പുലർ ഫ്രണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സി.പി.എം പാർട്ടിയെ പോപ്പുലർ ഫ്രണ്ട് വിഴുങ്ങുന്നിതന്റെ ലക്ഷണം പിണറായിയിലൂടെ തന്നെ തുടങ്ങിയെന്നും കെ. സുരേന്ദ്രൻ പരിഹസിച്ചു.

സി.എ.എ വിരുദ്ധവുമായി ബന്ധപ്പെട്ടസമരം നടത്തിയത് ജനാധിപത്യമുന്നണികളല്ലെന്നു പറഞ്ഞ സുരേന്ദ്രൻ, ആരാധനാലയങ്ങൾ ഭീകരസംഘടനകൾ ദുരുപയോഗപ്പെടുത്തുന്നതായി പിണറായി വിജയൻ തന്നെ പറഞ്ഞിട്ടുള്ള കാര്യം ഇതിലേക്ക് വിരൽ ചൂണ്ടുന്നതായും ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button