KeralaLatest NewsNews

യു.എ.പി.എ കേസ്; അലൻ ഷുഹൈബ്​ ജാമ്യവ്യവസ്ഥയിൽ ഇളവ്​ തേടി കോടതിയിൽ

കൊച്ചി: പന്തീരാംകാവ്​ യു.എ.പി.എ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബ്​ ജാമ്യവ്യവസ്ഥയിൽ ഇളവ്​ തേടി കോടതിയെ സമീപിച്ചിരിക്കുന്നു. മാർച്ചിൽ പോണ്ടിച്ചേരിയിൽ നടക്കുന്ന ഓൾ ഇന്ത്യ മൂട്ട്​​​ കോർട്ട്​​ ​മത്സരത്തിൽ പ​ങ്കെടുക്കാനാണ്​ അനുമതി തേടി എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്​. കോടതി 26ന്​ വിധി പറയുന്നതാണ്. നേരത്തേ ജാമ്യം അനുവദിച്ചപ്പോൾ കേരളം വിട്ടുപോകാൻ മുൻകൂർ അനുമതി വാങ്ങണമെന്ന്​ നിർദ്ദേശം നൽകിയിരുന്നു.

സെപ്​റ്റംബറിലാണ്​ അലൻ ഷുഹൈബിനും ത്വാഹ ഫസലിനും എൻ.ഐ.എ കോടതി ജാമ്യം നൽകിയത്​. പിന്നീട്​ ത്വാഹ ഫസലി​െൻറ ജാമ്യം റദ്ദാക്കിയ ഹൈകോടതി, അലൻ ഷുഹൈബിന്​ ജാമ്യം തുടരാൻ അനുമതി നൽകുകയും ചെയ്തിരുന്നു. 2019 നവംബർ ഒന്നിനാണ്​ ഇരുവരെയും മാവോവാദി ബന്ധം ആരോപിച്ച്​ അറസ്​റ്റ്​ ചെയ്​തത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button