Latest NewsNattuvarthaNews

യുവാവിന്റെ സ്വർണമാല പൊട്ടിച്ചു രക്ഷപ്പെട്ടയാൾ പിടിയിൽ

കോട്ടയം; ഒരുമിച്ചു മദ്യപിച്ചശേഷം ലോഡ്ജിൽ എത്തിച്ചു യുവാവിന്റെ സ്വർണമാല പൊട്ടിച്ചു രക്ഷപ്പെട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പാമ്പാടി 14–ാം മൈൽഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ടിബിൻ വർഗീസിനെ(27) ആണ് പാമ്പാടി ഭാഗത്തുനിന്ന് ഈസ്റ്റ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷൻ ഉൾപ്പെടെ ഒട്ടേറെ കേസുകളുണ്ട്. വൈക്കം സ്വദേശി അരുണിന്റെ 2 പവനിലേറെ തൂക്കമുള്ള മാലയാണ് കഴിഞ്ഞ 9ന് ടിബിൻ മോഷ്ടിച്ചത്. ഡിവൈഎസ്പി എം.അനിൽകുമാർ, എസ്എച്ച്ഒ പി.ടി.ബിനോയി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത് ഇങ്ങനെ : നഗരത്തിലെ ബാറിലാണ് ഇരുവരും മദ്യപിച്ചത്. പിന്നീട് റെയിൽവേ സ്റ്റേഷൻ ഭാഗത്തെ ലോഡ്ജിൽ അരുണിന്റെ പേരിൽ മുറിയെടുത്തു. മുറിയിൽ എത്തിച്ച് അരുണിനെ മർദിച്ചശേഷം മാല പൊട്ടിച്ചു രക്ഷപ്പെടുകയായിരുന്നു. എസ്ഐ എം.ഫൈസൽ, എസ്ഐ ശ്രീരംഗൻ, എഎസ്ഐ ഷോബി, സീനിയർ സിവൽ പൊലീസ് ഓഫിസർ സജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ടിബിനെ കോടതി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button