KeralaLatest NewsArticleIndiaNewsWriters' Corner

ഹൈന്ദവതയെ പിന്തുണക്കുന്നവർ വർഗ്ഗീയവാദികളോ?

. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഭക്തർക്ക് എതിരെ ചുമത്തിയ കേസുകൾ എല്ലാം ഇപ്പോൾ സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കേസ് ചുമത്തിയതും ഇപ്പോൾ പിൻവലിക്കുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് ഇപ്പോൾ വെളിവായിരിക്കുന്നു.

ഹൈന്ദവതയെ പിന്തുണക്കുന്നവർ വർഗ്ഗീയവാദികളോ?

സാമൂഹികപരമായി കേരളം ഏറെ പുരോഗമിച്ചു എന്ന് പറയുമ്പോഴും ഇടതന്റെയും, ജിഹാദികളുടെയും ഉള്ളിന്റെയുള്ളിൽ നിറഞ്ഞുനിൽക്കുന്ന അസഹിഷ്ണുത എത്രത്തോളമുണ്ടെന്ന് ഇടയ്ക്കിടെ പുറത്തുവരുന്ന വാർത്തകൾ ചൂണ്ടിക്കാണിക്കുന്നു. കാലങ്ങളായി കേരളത്തിലെ ജനങ്ങൾ അമ്പലങ്ങളുടെയും, പള്ളികളുടെയും ഒക്കെ നിർമ്മാണത്തിനും, പുനഃർ നിർമ്മാണത്തിനുമെല്ലാം ജാതി മത വേർതിരിവില്ലാതെ സംഭാവനകൾ നൽകിയിട്ടുണ്ട്. അപ്പോഴൊന്നും പുറത്തേക്ക് വരാതിരുന്ന വർഗീയതയാണ് ഈ അടുത്ത കാലത്തായി വളർന്ന് ഭീകരമായത്.

ഇറാനിൽ നിന്നും, യമനിൽ നിന്നും പാകിസ്ഥാനിൽ നിന്നും ഒക്കെ പലായനം ചെയ്ത് വന്നവരെ അഭയം നൽകി സ്വീകരിച്ച നാടാണ് ഭാരതം. അന്ന് ഭാരതീയർ ഇരുകയ്യും നീട്ടി അവരെ സ്വീകരിക്കുക മാത്രമല്ല, സ്വന്തം സ്വത്വ ബോധത്തോടെ ജീവിക്കാൻ അവർക്ക് അവസരവും നൽകി. അവരുടെ സംസ്കാരങ്ങളിൽ നിന്നെല്ലാം സ്വാംശീകരിച്ച നല്ല വശങ്ങളെ നമ്മുടേതുമായി കൂട്ടിച്ചേർക്കുകയും ചെയ്തു. എന്നാൽ പിൽക്കാലത്ത് അഭയാർഥികളായി വന്നവരുടെ തലമുറകളിൽ പെട്ടവരിൽ ചിലരെങ്കിലും ഈ നാടിനെ ശത്രുവായി കാണാനും ഈ നാടിന്റെ പാരമ്പര്യമായ ഹൈന്ദവ സ്‌കാരത്തെ വർഗീയമായി കാണുവാനും ചിത്രീകരിക്കുവാനും തുടങ്ങി.

പിന്നാലെ വന്ന കമ്യുണിസ്റ്റ് ചിന്താഗതിക്കാർ, വർഗീയതയ്ക്ക്കൊപ്പം സാമുദായിക ധ്രുവീകരണത്തിനും ശ്രമിച്ചു. അതിൽ ഏറിയ പങ്കും വിജയിക്കുകയും ചെയ്തു. ഇവരെല്ലാം ചേർന്ന് പലപ്പോഴും പണവും, പ്രലോഭനങ്ങളും നൽകി ഹൈന്ദവതയെ തള്ളിപ്പറയാൻ പാവങ്ങളായ കുറെ ജനങ്ങളെ പ്രേരിപ്പിച്ചു. ഭാരതത്തിലേക്ക് വന്നവർ എല്ലാം തങ്ങളുടെ അസ്ഥിത്വം മുറുകെ പിടിച്ചപ്പോൾ ഭാരതീയർ അവരെ ചേർത്തുപിടിക്കാനാണ് ശ്രമിച്ചത്. ഇതെല്ലാം വിസ്മരിച്ചുകൊണ്ടാണ് വന്നവർ ഈ നാട്ടുകാരായതും ഈ നാടിന്റെ സംസ്കാരത്തെ തള്ളിപ്പറയുന്നതും.

ഹൈന്ദവരെക്കുറിച്ച് പറയുന്നവരെ, ഈ നാടിൻറെ സംസ്കാരത്തെക്കുറിച്ച് പറയുന്നവരെ, ക്ഷേത്രങ്ങളെക്കുറിച്ച് പറയുന്നവരെ വർഗീയവാദികൾ ആക്കുകയാണ് ഇക്കൂട്ടർ. കേരളത്തിൽ സാഹചര്യം കുറച്ചുകൂടി മോശമാണ് ഇപ്പോൾ. ഹൈന്ദവ വിശ്വാസികളുടെ ആരാധന മൂർത്തികളെ പുശ്ചിക്കുകയും, ആചാര അനുഷ്ഠാനങ്ങൾക്ക് ഭംഗം വരുത്തുകയും ചെയ്യുന്നത് ഇപ്പോൾ സ്ഥിരമായി. ഇതെല്ലം പുരോഗമനത്തിന്റെ ഭാഗമാണെന്ന് പ്രചരിപ്പിക്കുകയാണ് മറ്റുള്ളവർ.

ക്ഷേത്ര നിർമ്മാണത്തിനായി പണം സംഭാവന ചെയ്യുന്ന ഇതര മതസ്ഥരെ വെല്ലുവിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിലയിലായി കേരളത്തിലെ അവസ്ഥ. മറ്റു മതസ്ഥർ പള്ളികൾക്കോ മദ്രസകൾക്കോ പണം നൽകുമ്പോൾ ആത് മതേതരം ആകുകയും, ക്ഷേത്രങ്ങൾക്ക് പണം നൽകുമ്പോൾ വർഗീയം ആകുകയും ചെയ്യുന്നു. രാമക്ഷേത്ര നിർമ്മാണത്തോട് അനുബന്ധിച്ച് കേരളത്തിൽ നിന്നും സംഭാവന നൽകിയ രണ്ട് എം.എൽ.എ മാർക്കാണ് ദുരനുഭവം ഉണ്ടായത്.

ക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നല്കിയ പെരുമ്പാവൂർ എം.എൽ.എ അഡ്വ. എൽദോസ് കുന്നപ്പള്ളിയ്ക്ക് ജിഹാദികളുടെ ഭീഷണിയിൽ മാപ്പ് പറയേണ്ടിവന്നു. പൂഞ്ഞാർ എം.എൽ.എ പി.സി.ജോർജിന് നേരെയും ഭീഷണി ഉണ്ടായെങ്കിലും, അതിനേക്കാൾ രൂക്ഷമായ ഭാഷയിൽ അദ്ദേഹം പ്രതികരിച്ചു. സ്വന്തം പണം സംഭാവന നൽകുന്നതിനും പേടിക്കേണ്ട കാലമാണ് കേരളത്തിൽ. ഇതിനെതിരെ കേരളത്തിലെ പുരോഗമന വാദികൾ ഒരക്ഷരം പോലും ഉരിയാടിയില്ല എന്നതും ശ്രദ്ധേയമാണ്.

ഹൈന്ദവരെയും അവരെ സഹായിക്കുന്നവരെയും പ്രതികരിക്കേണ്ട അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുക, പ്രതികരിക്കുമ്പോൾ ആക്രമിക്കുന്നു എന്ന് പരാതി പറയുക. ഇതാണ് കേരളത്തിൽ ഇന്ന് നടക്കുന്നത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്, ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി നിലകൊണ്ട ഭക്തർക്കെതിരെ ചുമത്തിയ കേസുകൾ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഭക്തർക്ക് എതിരെ ചുമത്തിയ കേസുകൾ എല്ലാം ഇപ്പോൾ സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കേസ് ചുമത്തിയതും ഇപ്പോൾ പിൻവലിക്കുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് ഇപ്പോൾ വെളിവായിരിക്കുന്നു.

നമ്മുടെ സംസ്കാരത്തെക്കുറിച്ച് നാം ബോധവാന്മാരാകാതെ, ദേശീയതയെക്കുറിച്ച് സംസാരിക്കുന്നവരെ ചേർത്തുപിടിക്കാതെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നത് ശോചനീയമായിരിക്കും. അത് മഹത്തായ ഒരു സംസ്കാരത്തിന്റെ അന്ത്യവുമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button