KeralaLatest NewsNews

മകന് ജീവനുണ്ടെന്ന് കരുതി ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിന് അരികില്‍ കാവലിരുന്ന് 70കാരി

മകന് ജീവനുണ്ട് എന്ന് കരുതി മുറിവുകളില്‍ മഞ്ഞള്‍ പുരട്ടുകയും ചെയ്തു.

മുംബൈ: മദ്യലഹരിയില്‍ വീട്ടിനുള്ളിലെ ബാത്ത്‌റൂമിൽ വീണ മകനെ വലിച്ചിഴച്ച് കിടക്കയിൽ കിടത്തി 70കാരി. വീഴ്ചയിൽ ഗുരുതരമായ പരിക്ക് പറ്റിയ മകൻ മരിച്ചതറിയാതെയാണ് ആ അമ്മ 42കാരന്റെ മുറിവുകള്‍ വെച്ചുകെട്ടി രാത്രി മുഴുവന്‍ തള്ളിനീക്കിയതെന്ന് പൊലീസ് പറയുന്നു. മകന് ജീവനുണ്ട് എന്ന് കരുതി മുറിവുകളില്‍ മഞ്ഞള്‍ പുരട്ടുകയും ചെയ്തു.

മുംബൈയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ വീട്ടിനുള്ളിലെ ബാത്ത്‌റൂമിൽ വീണ മേഘാലയ സ്വദേശിയായ യുവാവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറയുന്നു.

read also:ശബരിമലയില്‍ നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും സി പി എമ്മും മുട്ടുമടക്കി

വീട്ടിൽ എത്തിയ മകന്‍ ബാത്ത് റൂമിൽ വീണ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട 70 കാരി കുളിമുറിയില്‍ നിന്ന് യുവാവിനെ പുറത്തേയ്ക്ക് വലിച്ചിഴച്ച്‌ മൂത്തമകന്‍ കിടക്കുന്നതിന് അരികില്‍ കൊണ്ടുപോയി കിടത്തി. മൂത്തമകന്‍ സുഖമില്ലാതെ കിടപ്പിലാണ്. എന്നാൽ പിറ്റേന്ന് രാവിലെ മകന്‍ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ബന്ധുക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button