COVID 19Latest NewsNewsKuwaitGulf

കോവിഡ് വ്യാപനം രൂക്ഷം; കുവൈറ്റിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കുവൈത്ത് സിറ്റി: കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുവൈത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇന്ന് മുതല്‍ റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നതല്ല. എന്നാൽ അതേസമയം തത്കാലം കർഫ്യൂ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രിസഭായോഗം അറിയിക്കുകയുണ്ടായി.

കുവൈത്തിൽ റസ്റ്റോറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി മന്ത്രിസഭായോഗം റദ്ദാക്കി. ഇന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വരുന്നതാണ്. ഷോപ്പിങ് മാളുകൾക്കുള്ളിലെ റസ്റ്റോറൻറുകൾക്കും കഫെകൾക്കും ഈ ഉത്തരവ് ബാധകമാണ്. നിലവിൽ രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെ മാത്രമാണ് ഇരുന്ന് കഴിക്കാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

കൊറോണ വൈറസ് രോഗ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. കർഫ്യൂ നടപ്പാക്കണമെന്ന ആരോഗ്യ അധികൃതരുടെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചില്ല. വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ പിന്നീട് ആകാമെന്നു യോഗം അറിയിക്കുകയുണ്ടായി.

എന്നാൽ അതേസമയം ഒത്തുകൂടലുകൾ തടയാനും കോവിഡ് പ്രതിരോധം ഉറപ്പുവരുത്താനും കർശന നടപടി സ്വീകരിക്കാൻ ധാരണയായി. ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ച് ഒത്തുകൂടലുകൾ ഒഴിവാക്കാൻ ഭാഗിക കർഫ്യൂ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പ്രവാസികളടക്കമുള്ളവരെ ആശങ്കയിലാക്കിയിരുന്നു.

കെ.ഒ.സി ഉൾപ്പെടെ വിവിധ കമ്പനികൾ കർഫ്യൂവിന് തയാറെടുപ്പ് ആരംഭിച്ചതും ആശങ്ക വർധിപ്പിച്ചു. അതേസമയം ആരോഗ്യവകുപ്പിന്റെ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍പാലിക്കാത്തവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button