പത്തനംതിട്ട : ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി. ക്രിമിനൽ സ്വഭാവമുള്ളവ ഒഴിച്ചുള്ള കേസുകൾ മാത്രം പിൻവലിക്കാൻ മന്ത്രിസഭ എടുത്ത തീരുമാനം ശബരിമല ഭക്തരുടെ കണ്ണിൽ പൊടിയിടലാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർവി ബാബു ആരോപിച്ചു.
ശബരിമല സമരവുമായി ബന്ധപ്പെട്ട് നിരപരാധികളായ ഒട്ടനവധി പേരെ ക്രിമിനൽ സ്വഭാവമുള്ള കേസുകളിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതിയാക്കിയിട്ടുണ്ട്. നിരവധി ഹിന്ദു നേതാക്കൾക്കെതിരായും പ്രതികാര ബുദ്ധിയോടെ ക്രിമിനൽ കേസെടുത്തിട്ടുണ്ട്. അതൊന്നും പിൻവലിക്കാൻ സർക്കാർ തയ്യാറാവാത്തത് സർക്കാരിന്റെ പകപോക്കൽ രാഷ്ട്രീയമാണ്. തിരെഞ്ഞെടുപ്പിന് തൊട്ടുമുൻപ് എടുത്ത ഈ തീരുമാനം വിശ്വാസികളെ കബളിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
Read Also : ‘മരടിലെ ഫ്ളാറ്റ് നിർമാതാക്കൾക്ക് ഇളവ് അനുവദിക്കില്ല’; സുപ്രിംകോടതി
കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് നിരവധി യുവാക്കൾക്കാണ് ഈ കേസുകൾ മൂലം തൊഴിൽ ലഭിക്കാതെ പോയത്. ഇതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണ്. തൊഴിൽ കിട്ടാതെ പോയ യുവാക്കൾക്ക് പകരം തൊഴിൽ നൽകാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments