കോഴിക്കോട്: മര്‍ക്കസ് നോളജ് സിറ്റിയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണതിനു പിന്നില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടി വേണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെ നോളജ് സിറ്റിയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടണമെന്ന് ആഹ്വാനം ചെയ്താണ് ഐക്യവേദി സമരപരമ്പരകള്‍ക്ക് തുടക്കമിടുന്നത്.
Read Also : ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ വന്‍ വീഴ്ച : പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് സ്ഥലം മാറ്റം
നോളജ് സിറ്റിയില്‍ അനധികൃത നിര്‍മ്മാണം നടത്തി അപകടം സംഭവിച്ചതിനെ തുടര്‍ന്ന് മുപ്പതിലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. ജനുവരി 18നായിരുന്നു സംഭവം. നിര്‍മാണത്തിന് നേതൃത്വം നല്‍കിയ അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി താമരശ്ശേരി ഡിവൈഎസ്പിക്ക് ഐക്യവേദി പരാതി നല്‍കി. പരാതിയില്‍ നടപടിയെടുത്തില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ താമരശ്ശേരി സമരഭൂമിയായി മാറുമെന്ന് ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.കെ ഷൈനു വ്യക്തമാക്കി.
Post Your Comments