Latest NewsKeralaNews

കൊവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് നാല് സംസ്ഥാനങ്ങളിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി

കർണാടക, ഉത്തരാഖണ്ഡ്, മണിപ്പൂർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്

കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നാല് സംസ്ഥാനങ്ങളിലേക്ക് വിലക്കേർപ്പെടുത്തി. കർണാടക, ഉത്തരാഖണ്ഡ്, മണിപ്പൂർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഉള്ളവർ മാത്രം അതിർത്തി കടന്നാൽ മതിയെന്നാണ് സംസ്ഥാനങ്ങളിൽ നിന്നുള്ള മുന്നറിയിപ്പ്.

ആർടിപിസിആർ പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടു എന്ന് ദക്ഷിണ കന്നഡ അധികൃതർ ഇതിനോടകം അറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, നാളെ മുതൽ മാത്രമേ, ്കർണാടക അതിർത്തിയിലെ നിയന്ത്രണങ്ങൾ കർശനമാക്കുകയുള്ളു.

കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് മഹാരാഷ്ട്രയിൽ പോകണമെങ്കിൽ ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് കൈയ്യിൽ കരുതണം. കർണാടകയിലേക്കും മണിപ്പൂരിലേക്കും കടക്കണമെങ്കിലും നെഗറ്റീസ് സർട്ടിഫിക്കേറ്റ് കൈയ്യിൽ കരുതണം. ഒഡിഷയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന 55 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും എത്തിയാലുടൻ കൊവിഡ് പരിശോധന നടത്തണമെന്നാണ് നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button