Latest NewsKeralaNews

രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ പി.സിയെ സംഘിയെന്ന് വിളിച്ച് ഖലീല്‍ അഴിയൂര്‍

പൂഞ്ഞാറില്‍ പി.സിയെ ജയിപ്പിക്കില്ലെന്ന് വെല്ലുവിളി, കണക്കിന് കൊടുത്ത് പി.സി.ജോര്‍ജ് എംഎല്‍എ

കോട്ടയം: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആയിരം രൂപ സംഭാവന നല്‍കിയത് ചോദ്യം ചെയ്ത പാകിസ്ഥാന്‍ അനുകൂലിയായ ഖലീല്‍ അഴിയൂരിന് കണക്കിന് കൊടുത്ത് പി.സി.ജോര്‍ജ് എംഎല്‍എ. രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേയ്ക്ക് സംഭാവന നല്‍കിയതിന് എംല്‍എയെ ഫോണ്‍ വിളിച്ചാണ് ഖലീല്‍ ചോദ്യം ചെയ്യുന്നതും ആക്രോശിക്കുന്നതും.

ഹലോ പി.സി.ജോര്‍ജ് സാറല്ലേ എന്ന് തുടങ്ങുന്ന സംഭാഷണം അവസാനം എംഎല്‍എയെ വെല്ലുവിളിക്കുന്നതും ആക്രോശിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വരെ എത്തി.

ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം

സാര്‍, എന്തൊക്കെയാ കേള്‍ക്കുന്ന ന്യൂസ് എന്ന് ഖലീലിന്റെ ചോദ്യത്തിന് അതിന് ഞാനൊന്നും കേട്ടില്ലല്ലോ എന്നായിരുന്നു പി.സിയുടെ മറുപടി. അല്ല സാര്‍ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയെന്ന് കേട്ടല്ലോ ? സാര്‍ അറിയാതെ കൊടുത്തതാണോ , അല്ല ഞാന്‍ അറിഞ്ഞുകൊണ്ടു കൊടുത്തതാ, എന്താ കുഴപ്പം എന്നായിരുന്നു എംഎല്‍എയുടെ മറുചോദ്യം.

അല്ല ഇതുപോലെ ഒരു എംഎല്‍എ അറിയാതെയാണ് പറ്റിച്ചതാണ് എന്നുപറഞ്ഞ് സോറി പറഞ്ഞിട്ടുണ്ടെന്ന്‌ ഖലീല്‍ പറഞ്ഞപ്പോള്‍, അവന്‍ തെണ്ടി എംഎല്‍എ ആയതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. ഞാന്‍ അങ്ങനെ പറയില്ല, ഞാന്‍ അറിഞ്ഞുകൊണ്ട് കൊടുത്തതാ. എന്താ കുഴപ്പമെന്ന് പി.സി

അല്ല സാറ് സംഘികളുടെ പാളയത്തില്‍ നിന്ന് മാറിയെന്ന് വിചാരിച്ചതാണ്.

എന്ത് മതേതരം, ഞാന്‍ മുസ്ലീങ്ങളുടെ പള്ളിയ്ക്ക് കാശ് കൊടുക്കാറുണ്ട്, ക്രിസ്ത്യാനികളുടെ പള്ളിയ്ക്കും കാശ് കൊടുക്കാറുണ്ട് എന്നായിരുന്നു എംഎല്‍എയുടെ മറുപടി.

വീണ്ടും സംഘി പാളയത്തിലേയ്ക്കാണോ സാറ് ? ഖലീല്‍ ചോദ്യം ആവര്‍ത്തിച്ചു. ഞാന്‍ എവിടെപ്പോയാലും നിങ്ങള്‍ക്കെന്താണ് സഹോദരാ എന്നാണ് വീണ്ടും എംഎല്‍എ ആവര്‍ത്തിച്ചത്

അല്ല മുമ്പ് ഇതേ പോലെ എംഎല്‍എ സംഭാവന നല്‍കിയത് വിവാദമായപ്പോള്‍, മതേതരത്തിന്റെ കൂടെ നിന്നതിന് സോറി പറഞ്ഞു.

അവന്‍ നാറിയാണ് പരമതെണ്ടിയാണെന്നായിരുന്നു പി.സി.ജോര്‍ജിന്റെ മറുപടി.

അപ്പോള്‍ പൂഞ്ഞാറില്‍ ഇനി ജയിക്കണ്ടെ എന്ന ഖലീലിന്റെ ചോദ്യത്തിന് എനിക്ക് തന്റെ ഔദാര്യം ആവശ്യമില്ല എന്നായി എംഎല്‍എ.

 

പിന്നെ ഭീഷണിയുടെ സ്വരത്തിലായിരുന്നു ഖലീലിന്റെ വെല്ലുവിളി. എന്നാല്‍ ഇനി പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് ജയിക്കില്ല, ഉറപ്പാ എഴുതിവെച്ചോ … ആയിരം ശതമാനം തോല്‍ക്കും കാരണം പി.സി.ജോര്‍ജ് സംഘി പാളയത്തിലെത്തി. ഇനി സാറിനെ അവര്‍ തോല്‍പ്പിയ്ക്കും എന്ന് ഭീഷണി മുഴക്കിയാണ് ഖലീല്‍ ഫോണ്‍ വെച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button