
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ തീപ്പിടുത്തം. പാര്‍ലമെന്റിലെ നോര്‍ത്ത് ബ്ലോക്കിലെ കെട്ടിടത്തിലാണ് തീ കണ്ടത്. രാവിലെ 9.22 നാണ് തീ കണ്ടതെന്നും ഉടന്‍ അണച്ചെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എസിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായും കംപ്യൂട്ടറുകളും ചില രേഖകളും കത്തി നശിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സംഭവത്തില്‍ കൂടുതല്‍ പരിശോധന തുടരുകയാണ്.
Post Your Comments