KeralaLatest NewsNewsIndia

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ലഭ്യമാകണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് കേന്ദ്രമന്ത്രി

കണ്ണൂര്‍ : കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ലഭ്യമാകണമെങ്കില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വരണമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സഹമന്ത്രി വി.കെ. സിങ് പറഞ്ഞു. ദൈവത്തിന്റെ സ്വന്തംനാടായ കേരളം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രം നീതി ലഭ്യമാക്കി. എല്ലാവര്‍ക്കും വികസനം, എല്ലാവര്‍ക്കും നീതി എന്ന കാര്യം മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. ജാതി-മത-വര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി എല്ലാവര്‍ക്കും തുല്യ നീതി നടപ്പിലാക്കുകയായിരുന്നു.

Read Also : ക്യാരിബാഗിന് പ്രത്യേകം പണമീടാക്കുന്ന സൂപ്പർ മാർക്കറ്റുകൾക്കെതിരെ ഉത്തരവുമായി ഉപഭോക്തൃ കോടതി 

മോദിയുടെ വികസന പദ്ധതികള്‍ പിന്തുടരുന്നതിനായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളവും മാറും. മുമ്പെങ്ങുമില്ലാത്ത ആവേശമാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് വിജയ യാത്രയില്‍ കാണാന്‍ സാധിക്കുന്നത്. മാറ്റത്തിന്റെ വ്യക്തമായ ലക്ഷണമാണിത്. വിജയ യാത്രയ്ക്ക് ശേഷവും ഇതേ ഊര്‍ജ്ജത്തോടെ മുന്നോട്ടു പോകാന്‍ സാധിക്കണം. 500 വര്‍ഷങ്ങള്‍ക്ക് ശേഷം രാമജന്മഭൂമിയില്‍ ക്ഷേത്രമുയരുന്നുവെന്നത് അഭിമാനമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ വികസന-ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button