
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ടു ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് മൊത്തം ഇന്ന് 4034 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്. ജില്ലയില്‍ 484 പേര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയത്. പത്തനംതിട്ട, കൊല്ലം ജില്ലകളിലും ഇന്ന് 400ന് മുകളിലാണ് രോഗികളുടെ എണ്ണം.
എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ക്കോട് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
read also:എന്‍.പ്രശാന്ത് ഐഎഎസിനെതിരെ നടപടിവേണം, ശക്തമായ പ്രതിഷേധവുമായി കേരളപത്രപ്രവര്‍ത്തക യൂണിയന്
യുകെയില്‍ നിന്നു വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച, കോഴിക്കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 72 വയസുകാരനു ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,604 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.80 ആണ്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4119 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
Post Your Comments