Latest NewsKeralaNews

മുന്‍ പഞ്ചായത്ത് പ്രസിഡന്റടക്കം നൂറിലധികം സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍; തിരുവനന്തപുരത്ത് പുതിയ നീക്കവുമായി ബിജെപി

സിപിഎം പാർട്ടി ഓഫീസുകൾ ബിജെപി ഓഫീസുകളായി മാറുകയാണെന്ന് വി.വി രാജേഷ് പ്രതികരിച്ചു

കോവളം മുന്‍ പഞ്ചായത്ത് പ്രസിഡന്റടക്കം നൂറിലധികം സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേയ്ക്ക്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പാര്‍ട്ടി അംഗത്വം നല്‍കി ഇവരെ സ്വീകരിച്ചു. സിപിഎം പാർട്ടി ഓഫീസുകൾ ബിജെപി ഓഫീസുകളായി മാറുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ് പ്രതികരിച്ചു. ബംഗാളും ത്രിപുരയും ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

read also:എന്‍.പ്രശാന്ത് ഐഎഎസിനെതിരെ നടപടിവേണം, ശക്തമായ പ്രതിഷേധവുമായി കേരളപത്രപ്രവര്‍ത്തക യൂണിയന്‍

സിപിഎം നെല്ലിക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയിലെയും പനവിള ബ്രാഞ്ച് കമ്മിറ്റിയിലെയും മുഴുവന്‍ പ്രവര്‍ത്തകരും ബിജെപിയിലേക്കെത്തിയിരിക്കുകയാണ്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു വയല്‍ക്കര മധു, തൊഴിലാളി നേതാക്കന്മാരായിട്ടുള്ള നിരവധി പ്രമുഖരും ഇതില്‍ ഉള്‍പ്പെടുന്നു. കേരളം മാറുന്നതിനൊപ്പം കോവളവും മാറുന്നുവെന്ന സന്ദേശമാണ് ഈ മാറ്റം നല്‍കുന്നതെന്നും ഇവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button