Latest NewsNewsIndia

പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം ജിഎസ്ടി കൗൺസിലിനോട് ആവശ്യപ്പെട്ടു കഴിഞ്ഞെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

പെട്രോളിയം ഉൽപ്പന്നങ്ങളെ  ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവന്നാൽ അത് സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകും. പെട്രോളിയം, ഗ്യാസ് മേഖലകൾക്ക് ഇത് കൂടുതൽ ഉണർവ് നൽകാനും സഹായകമാകും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിച്ചതാണ് രാജ്യത്ത് പെട്രോൾ വില ഉയരാൻ കാരണമെന്നും അത് ഉടൻ തന്നെ കുറയുമെന്നും ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി.

രാജ്യത്ത് വർധിച്ചുവരുന്ന ഇന്ധന വില കുറയ്ക്കാൻ ഉടൻ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാൻ സാധിക്കും.  ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുമായി വിശദമായി ചർച്ച നടത്തേണ്ടതുണ്ട്. ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നതിന് ജിഎസ്ടി നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ട്. ഇതിനായി പാർലമെന്റിൽ ഇനി പുതിയ ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും ധനമന്ത്രി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button