ദുബായ് : താന്‍ സമ്മാനമായി വരച്ചു നല്‍കിയ ചിത്രത്തിന് നന്ദിയും ആശംസാ കുറിപ്പും പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് ലഭിച്ച സന്തോഷത്തിലാണ് ദുബായിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ശരണ്‍ ശശികുമാര്‍. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് യുഎഇയില്‍ താമസിയ്ക്കുന്ന 14 വയസുകാരനായ ശരണ്‍, മോദിയുടെ ഛായാചിത്രം വരച്ചു സമ്മാനിച്ചത്.
ആറു പാളികളുള്ള സ്റ്റെന്‍സില്‍ ഛായാചിത്രം, ജനുവരിയില്‍ യുഎഇ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി വി.മുരളീധരന്‍ വഴിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു നല്‍കിയത്. ചിത്രത്തിനു നന്ദി അറിയിച്ചു പ്രധാനമന്ത്രി അയച്ച കത്ത് ശരണ്‍ ട്വീറ്റ് ചെയ്തു. ” നമ്മുടെ ആന്തരിക ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കുന്നതിനും ഭാവനയെ സര്‍ഗാത്മകതയുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ഫലപ്രദമായ മാധ്യമമാണു കല. ഈ ഛായാചിത്രം പെയിന്റിങ്ങിനോടുള്ള അര്‍പ്പണ ബോധം പ്രതിഫലിപ്പിക്കുന്നു. ഒപ്പം രാജ്യത്തോടുള്ള സ്‌നേഹവും. വരും വര്‍ഷങ്ങളില്‍ കലാപരമായ കഴിവുകള്‍ നിങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് കൊണ്ടു പോകുമെന്ന് ഉറപ്പുണ്ട്. കൂടുതല്‍ മനോഹരമായ ഛായാചിത്രങ്ങള്‍ വരയ്ക്കുന്നത് തുടരുക. അക്കാദമിക് മേഖലയില്‍ മികവ് പുലര്‍ത്തുകയും വേണം. തിളക്കമാര്‍ന്ന ഭാവിക്കു ഹൃദയം നിറഞ്ഞ ആശംസകള്‍” – കത്തില്‍ പ്രധാനമന്ത്രി കുറിയ്ക്കുന്നു
തന്റെ ചിത്രകലയെ അഭിനന്ദിച്ചു മോദി എഴുതിയ കത്ത് വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്കു പ്രചോദനമാണെന്നും, കഠിനാധ്വാനിയായ മോദിയുടെ കത്ത് പ്രത്യേകമായി സൂക്ഷിയ്ക്കുമെന്നും ശരണ്‍ പറഞ്ഞു.
Post Your Comments