ന്യൂഡൽഹി : പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നൽകി കേന്ദ്ര സർക്കാർ. ശ്രീലങ്കയിലേയ്ക്കുള്ള യാത്രയിലാണ് പാക് പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇന്ത്യയുടെ വ്യോമമാര്‍ഗം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ചൊവ്വാഴ്ചയാണ് രണ്ടുദിവത്തെ സന്ദര്‍ശനത്തിന് ഇമ്രാന്‍ ഖാന്‍ ശ്രീലങ്കയിലേയ്ക്ക് പോകുന്നത്.
സാധാരണ നിലയില്‍ വിവിഐപി വിമാനങ്ങള്‍ക്ക് രാജ്യങ്ങള്‍ വ്യോമമാര്‍ഗം തുറന്നു നൽകാറുണ്ട്. എന്നാല്‍ 2019ൽ അമേരിക്കയിലേക്കും സൗദിയിലേക്കും പോകാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാകിസ്ഥാന്റെ വ്യോമമാര്‍ഗം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.
Read Also : രേഷ്മയുടെ കൊലപാതകം ; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു അരുണ്‍ തൂങ്ങി മരിച്ച നിലയില്‍
പാകിസ്ഥാന്റെ ഇടുങ്ങിയ രാഷ്ട്രീയ വീക്ഷണം അന്താരാഷ്ട്ര സിവിൽ വ്യോമയാന ഓർഗനൈസേഷന്റെ ശ്രദ്ധയിൽപ്പെടുത്താൻ അന്ന് ഇന്ത്യക്ക് സാധിച്ചിരുന്നു. സ്വാഭാവിക സാഹചര്യങ്ങളിൽ വിവിഐപി വിമാനങ്ങൾക്ക് ലോകരാജ്യങ്ങൾ വ്യോമപാത നിഷേധിക്കാറില്ല. ഇതോടെ പാകിസ്ഥാന്റെ അന്നത്തെ നടപടി അന്താരാഷ്ട്ര തലത്തിൽ വരെ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.
Post Your Comments