
ആലപ്പുഴ ; പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിന തടവ്. കായംകുളം ചേരാവള്ളി കാരൂർ തെക്കതിൽ ഉണ്ണികൃഷ്ണനെ (45) യാണ് പോക്സോ സ്പെഷൽ കോടതി ശിക്ഷ നൽകിയിരിക്കുന്നത്. ഉണ്ണികൃഷ്ണനൊപ്പം താമസിച്ചിരുന്ന രണ്ടാം പ്രതിയായ സ്ത്രീയെ കോടതി വിട്ടയക്കുകയുണ്ടായി. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് പ്രതി 75,000 രൂപ നഷ്ടപരിഹാരമായി നൽകണം.
പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനും ആവശ്യമായ സഹായം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും അഡീഷനൽ ജില്ലാ ജഡ്ജി പി.എസ്.ശശിധരൻ നിർദ്ദേശിക്കുകയുണ്ടായി. 2015 മാർച്ച് മുതൽ മേയ് വരെ നിരന്തരം പീഡിപ്പിച്ചെന്നാണ് കുറത്തികാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവായി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.
Post Your Comments