ന്യൂഡൽഹി : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. ഈ വർഷം അവസാനമാണ് 13-ാമത് ബ്രിക്‌സ് ഉച്ചകോടി നടക്കുക. ലഡാക്ക് സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻ പിങും വേദി പങ്കിടുന്നത്.
2020ൽ റഷ്യയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലും ഷാങ്ഹായി ഉച്ചകോടിയിലും ഇരുരാഷ്ട്ര തലവന്മാരും ഒന്നിച്ച് പങ്കെടുത്തിരുന്നു. ഉച്ചകോടിയിൽ ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് സംബന്ധിച്ച ചർച്ചകൾ നടക്കും. ഇതിന് പുറമെ ആഗോള തലത്തിലെ പ്രധാന വിഷയങ്ങളായ കോവിഡ് വ്യാപനം, ഭീകരവാദം, വ്യാപാരം, ആരോഗ്യം എന്നീ വിഷയങ്ങളും ചർച്ച ചെയ്യും.
Read Also : ആഴക്കടൽ മത്സ്യബന്ധന വിവാദം; ഇഎംസിസിയുമായി കരാർ നിലനിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
അതേസമയം ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയ്ക്ക് ചൈന പിന്തുണ അറിയിച്ചിരുന്നു. ഈ വർഷത്തെ ബ്രിക്‌സ് മീറ്റിംഗുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ തങ്ങൾ ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് വെൻബിൻ പറഞ്ഞു. ബ്രിക്‌സ് വിപുലീകരിക്കുന്നതിന് ഇന്ത്യയുമായും മറ്റ് അംഗങ്ങളുമായും ഒരുമിച്ച് പ്രവർത്തിക്കാനും തങ്ങൾ തയ്യാറാണെന്നും ചൈന അറിയിച്ചിട്ടുണ്ട്.
Post Your Comments