ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിൽ ഇഎംസിസിയുമായുള്ള ധാരണാ പത്രം റദ്ദാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാരണാപത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് റദ്ദാക്കിയത്. 5000 കോടിയുടെ ധാരണാപത്രം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ കടൽ വിൽക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണിത്. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഓരോ ദിവസവും കള്ളങ്ങൾ മാറ്റി പറയുകയാണ്. മത്സ്യനയത്തിൽ മാറ്റം കൊണ്ടുവന്നത് കൗശലപൂർവമാണ്. ഇഎംസിസിക്ക് സ്ഥലം അനുവദിച്ചതും ധാരണാ പത്രത്തിൽ നിലനിൽക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല ആരേപിച്ചു.
പദ്ധതി ഏത് സമയത്തും പുനരുജ്ജീവിപ്പിച്ചേക്കാവുന്നതാണ്. മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. മത്സ്യത്തൊഴിലാളികളെ അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികളുമായി യുഡിഎഫ് മു ന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments