ലൗ ജിഹാദ് എന്നൊരു സംഭവം ഇല്ലെന്നും അത് സംഘപരിവാര്‍ ഉണ്ടാക്കിയ ഒരു പ്രചരണായുധമാണെന്നും പ്രസ്താവിച്ച് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ലൗ ജിഹാദ് പോലുള്ള കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള സംസ്ഥാനമല്ല കേരളമെന്നും വിജയരാഘവൻ പ്രസ്താവിച്ചു.
‘ലൗ ജിഹാദ് എന്ന പ്രയോഗം രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വിശേഷിച്ച് മുസ്ലീം മത വിഭാഗത്തെ വേട്ടയാടാനും അക്രമിക്കാനുമാണ് പ്രചരിപ്പിക്കുന്നത്. ലൗ ജിഹാദ് എന്നൊരു സംഭവം ഇല്ല, അത് കെട്ടിച്ചമച്ചതാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലൗ ജിഹാദ് സംഘപരിവാര്‍ ഉണ്ടാക്കിയ ഒരു പ്രചരണായുധമാണ്. അത് തടയാന്‍ എന്ന പേരില്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമനിര്‍മ്മാണം നടത്തി. ഇത്തരം കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള സ്ഥലമല്ല കേരളം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്’.- വിജയരാഘവൻ പറഞ്ഞു.
Also Read:മാന്നാറിൽ നിന്ന് തട്ടികൊണ്ടുപോയ യുവതിയെ വടക്കാഞ്ചേരിയിൽ നിന്ന് കണ്ടെത്തി
ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്യാൻ കേരളത്തിലെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ വരവിൽ നേരത്തേ വിജയരാഘവൻ ആശങ്ക പ്രകടിപ്പിച്ചതും ചർച്ചയായിരുന്നു.
ബി.ജെ.പി ഒരു മുഖ്യമന്ത്രി മാത്രമായി അദ്ദേഹത്തെ സംസ്ഥാനത്ത് കൊണ്ടുവരുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. സംശയങ്ങൾ തള്ളിക്കളയാനാകില്ല. അദ്ദേഹം വരുന്നതിനെ എല്ലാവരും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. വരവിനു പിന്നിൽ മറ്റ് പല ഉദ്ദേശങ്ങളുണ്ടോയെന്ന് തിരിച്ചറിയണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
Post Your Comments